St. Kuriakose & St. Julitta

ബാലനായ വിശുദ്ധ കുര്യാക്കോസ് സഹദായുടെടെയുംജൂലിറ്റാ പുണ്യവതിയുടെയും തിരുനാള്‍(July 15)   മാര്‍ ഗീവറുഗീസ് സഹദായെപ്പോലെ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ പീഡനകാലത്താണ് (AD 284-305) വിശുദ്ധ  കുരിയാക്കൊസും ജൂലിറ്റായും രക്തസാക്ഷികള്‍ ആകുന്നത്. വിധവയായ ജൂലിറ്റാ ലൈക്കൊനിയ എന്ന സ്ഥലത്തെ ഒരു കുലീന ക്രിസ്തീയ കുടുംബത്തില്‍ ഉള്ളവള്‍ ആയിരുന്നു. ഗവര്‍ണര്‍ ആയ അലക്സാണ്ടര്‍ കൊടിയ ക്രിസ്തീയ വിരോധിയായിരുന്നു. മൂന്നു വയസ്സുള്ള കുരിയാക്കൊസിനെയും കൂട്ടി അവര്‍ പലായനം ചെയ്‌തു. അന്ത്യോക്യയിലെ തര്‍സൂസ് പട്ടണത്തില്‍ അവര്‍ എത്തിയപ്പോള്‍ അവര്‍ കണ്ടു പിടിക്കപ്പെട്ടു.  രണ്ടു പേരെയും ഗവര്‍ണറുടെ മുന്‍പില്‍ ഹാജരാക്കപ്പെട്ടു. യൂലീത്തിയെ അലക്സാണ്ടര്‍ വിചാരണ…