St. Therese of Lisieux (Little Flower)

ലിസ്യൂവിലെ വിശുദ്ധ ത്രേസ്യാ ‘ചെറുപുഷ്പം’ എന്ന് പരക്കെ അറിയപ്പെടുന്ന ഉണ്ണിയേശുവിന്റെയും തിരുമുഖത്തിന്റെയും വിശുദ്ധയായ, കൊച്ചു ത്രേസ്യായുടെ ഓര്‍മ്മതിരുന്നാളാണ് ഇന്ന്. അഞ്ച് പെണ്‍മക്കളില്‍, ഏറ്റവും ഇളയവളായി, 1873 ജനുവരി 2-ന് ഫ്രാന്‍സിലെ അലന്‍കോണിലാണ് മേരി തെരീസ മാര്‍ട്ടിന്‍ ജനിച്ചത്. അവളുടെ പിതാവ് ഒരു വാച്ച് നിര്‍മ്മാതാവും, മാതാവ് ഒരു തൂവാല തുന്നല്‍ക്കാരിയുമായിരുന്നു. തെരേസാക്ക് 4 വയസുള്ളപ്പോള്‍, അമ്മ സ്സേലി, സ്തനാര്‍ബുധം ബാധിച്ച് മരിച്ചു പോയി. ഒരു മാതൃകാ ക്രിസ്തീയ കുടുംബാന്തരീക്ഷത്തിലാണ് അവള്‍ വളര്‍ന്ന് വന്നത്. ഒരു ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ, കന്യാമഠജീവിതം അവളെ ആകര്‍ഷിച്ചിരുന്നു. 1887-ല്‍…