Season of Annunciation (മംഗളവാര്‍ത്തക്കാലം) & Season of Nativity (പിറവിക്കാലം)

Season of Annunciation First Season of the Syro-Malabar Liturgical CalendarMalayalam : മംഗളവാര്‍ത്തക്കാലം (Mangalavarthakkalam)Suriyani : ܕܣܘܼܒܵܪܵܐ (Subara)Main Theme : ഈശോയുടെ ജനനം (The Birth of Jesus) Season of Nativity Second Season of the Syro-Malabar Liturgical CalendarMalayalam : പിറവിക്കാലം (Piravikkalam)Suriyani : یلدا (Yelda)Main Theme : ഈശോയുടെ ജനനം (The Birth of Jesus) സീറോ മലബാര്‍ സഭയുടെ ആരാധനാവല്‍സരം ആരംഭിക്കുന്നത് മനുഷ്യാവതാരരഹസ്യത്തെ അനുസ്‌മരിക്കുന്ന മംഗളവാര്‍ത്തക്കാലത്തോടു കൂടിയാണ്. ഡിസംബര്‍ 25-ാം തീയതി…

Season of Epiphany (ദനഹാക്കാലം)

Season of Epiphany Third Season of the Syro-Malabar Liturgical CalendarMalayalam : ദനഹാക്കാലം (Danahakkalam)Suriyani : ܕܕܸܢܚܵܐ (Denha)Main Theme : മാമോദീസ (Baptism) ഉദയം, പ്രത്യക്ഷവത്‌കരണം, ആവിഷ്‌കാരം, വെളിപാട് എന്നെല്ലാം അര്‍ത്ഥം വരുന്ന പദമാണ് ദനഹാ. ‘ദനഹാ’ക്കാലത്തില്‍, ജോര്‍ദാന്‍ നദിയില്‍ വച്ച് ഈശോയുടെ മാമ്മോദീസാ വേളയില്‍ ആരംഭിച്ച അവിടുത്തെ പ്രത്യക്ഷവത്‌കരണമാണ് അനുസ്മരിക്കുന്നത്. ഈശോ സ്വയം ലോകത്തിനു വെളിപ്പെടുത്തുകയും, പിതാവും പരിശുദ്ധാത്മാവും അതു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു: ‘ഇവന്‍ എന്റെ പ്രിയപുത്രനാകുന്നു; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു‘ (മത്താ 3:7). പരിശുദ്ധ തിത്വരഹസ്യം ഈശോമിശിഹായുടെ…

Season of Lent (നോമ്പുകാലം)

Season of Lent Fourth Season of the Syro-Malabar Liturgical CalendarMalayalam : നോമ്പുകാലം (Nombukalam)Suriyani : ܕܨܵܘܡܵܐ ܪܲܒܵܐ (Sawma Ramba)Main Theme : പീഢാനുഭവവും മരണവും (Passion and Death of our Lord) ഈശോയുടെ പരസ്യ ജീവിതത്തിന്റെ അവസാനത്തിലാണല്ലോ രക്ഷാകര കര്‍മ്മങ്ങളുടെ പരിസമാപ്തി കുറിക്കുന്ന അവിടുത്തെ പീഡാനുഭവവും മരണവും ഉത്ഥാനവും. ദനഹാക്കാലത്തിനും ഉയിര്‍പ്പുതിരുനാളിനും ഇടയ്‌ക്കുള്ള ഏഴ് ആഴ്‌ച്ചകള്‍ പ്രാര്‍തനയ്‌ക്കും പ്രായശ്ചിത്തത്തിനും ഉപവാസത്തിനുമായി നീക്കി വച്ചിരിക്കുന്നു. ഈശോയുടെ നാല്പതു ദിവസത്തെ ഉപവാസമാണ്  “വലിയ നോമ്പ്’” എന്ന പേരില്‍ അറിയപ്പെടുന്ന ഈ…

Season of Resurrection (ഉയിര്‍പ്പുകാലം)

Season of Resurrection Fifth Season of the Syro-Malabar Liturgical CalendarMalayalam : ഉയിര്‍പ്പുകാലം (Uyirppukalam)Suriyani : ܕܲܩܝܵܡܬܹܗܿ ܕܡܵܪܲܢ (Qyamta)Main Theme : ഉയിര്‍പ്പും സ്വര്‍ഗ്ഗാരോഹണവും (Resurrection- Easter) ഉയിര്‍പ്പുതിരുനാള്‍ മുതല്‍ പന്തക്കുസ്‌താ വരെയുള്ള ഏഴ് ആഴ്‌ച്ചകളാണ് ഉയിര്‍പ്പുകാലം. രക്ഷകന്റെ ഉത്ഥാനത്തിലൂടെ കൈവന്ന പുതുജീവനില്‍ ആഹ്ലാദിക്കുന്നതിനുള്ള അവസരമാണിത്. ഈ ആഹ്ലാദത്തിന്റെ പ്രതിഫലനമാണ് ഈ കാലത്തിലെ പ്രാര്‍ത്ഥനകളിലും ഗീതങ്ങളിലും ഉള്ളത്. ഈശോമിശിഹായുടെ ഉത്ഥാനം, പാപത്തിന്റെയും മരണത്തിന്റെയും സാത്താന്റെയും മേല്‍ അവിടുന്നു വരിച്ച വിജയം, അതുവഴി ഭോഷത്തത്തിന്റെ ചിഹ്നമായ കുരിശ് രക്ഷയുടെയും മഹത്ത്വത്തിന്റെയും ചിഹ്നമായി…

Season of the Apostles (ശ്ലീഹാക്കാലം)

Season of the Apostles Sixth Season of the Syro-Malabar Liturgical CalendarMalayalam : ശ്ലീഹാക്കാലം (Shleehakkalam)Suriyani : ܕܲܫܠܝ݂ܚܹܐ (Slihe)Main Theme : പന്തക്കുസ്‌ത (Pentecost) പന്തക്കുസ്‌താത്തിരുനാള്‍ തുടങ്ങിയുള്ള ഏഴ് ആഴ്‌ച്ചകളാണ് ശ്ലീഹാക്കാലം എന്ന പേരില്‍ അറിയപ്പെടുന്നത്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രത്യേകമായി പ്രാധാന്യം നല്‍കുന്ന കാലമാണിത്. രക്ഷാചരിത്രവുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന ഒരു തിരുനാളാണ് പന്തക്കുസ്‌ത. ഇസ്രായേല്‍ ജനം വിളവെടുപ്പിനോടുബന്ധപ്പെടുത്തി ‘പന്തക്കുസ്‌താ’ത്തിരുനാള്‍ ആഘോഷിച്ചിരുന്നതായി നാം പഴയ നിയമത്തില്‍ വായിക്കുന്നുണ്ട്. ‘പന്തക്കുസ്‌ത’ എന്ന പദത്തിന്റെ അര്‍ത്ഥം അമ്പത് എന്നാണ്; അമ്പതാം ദിവസത്തെ തിരുനാള്‍. വിളവെടുപ്പിനോടനുബന്ധിച്ചുള്ള…

Season of Summer (കൈത്താക്കാലം)

Season of Summer Seventh Season of the Syro-Malabar Liturgical CalendarMalayalam : കൈത്താക്കാലം (Kaithakkalam)Suriyani : ܕܩܲܝܛܵܐ (Qaita)Main Theme : സഭയുടെ വളര്‍ച്ച (Growth of the Church) നമ്മുടെ കര്‍ത്താവിന്റെ പന്ത്രണ്ടു ശ്ലീഹന്മാരെ അനുസ്‌മരിച്ചു കൊണ്ടാണ് ഈ കാലം ആരംഭിക്കുന്നത്. സാധാരണമായി ഏഴ് ആഴ്‌ച്ചകള്‍ നീണ്ടുനില്‍ക്കുന്ന ഈ കാലത്തെ ‘കൈത്താക്കാലം‘ എന്നു വിളിക്കുന്നു. ‘കൈത്ത’ എന്ന പദത്തിന്റെ അര്‍ത്ഥം ‘വേനല്‍’ എന്നാണ്. വേനല്‍ക്കാലത്താണല്ലോ വിളവെടുപ്പും ഫലശേഖരണവും നടത്തുക. ശ്ലീഹാക്കാലത്തെ പ്രേഷിതപ്രവര്‍ത്തനത്തിന്റെ ഫലമായി ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നടപ്പെട്ട സഭാതരു…

Season of Elijah-Cross-Moses (ഏലിയാ – സ്ലീവാ – മൂശക്കാലങ്ങള്‍)

Seasons of Elijah – Cross – Moses Eighth Season of the Syro-Malabar Liturgical CalendarMalayalam : ഏലിയാ – സ്ലീവാ – മൂശക്കാലങ്ങള്‍ (Eliya, Sleeva, Mooshakkalangal)Suriyani : ܕܐܹܠܝ݂ܵܐ ܘܲܨܠܝ݂ܒ݂ܵܐ (Elijah, Sliba, Muse)Main Theme : രൂപാന്തരീകരണവും, കുരിശിന്റെ പുകഴ്‌ച്ചയും, മിശിഹായുടെ പുനരാഗമനവും (Transfiguration, Exaltation of the Cross and the Second Coming of Jesus) ഏലിയാ-സ്ലീവാ-മൂശക്കാലങ്ങള്‍ കുരിശിന്റെ വിജയവും കര്‍ത്താവിന്റെ രണ്ടാമത്തെ ആഗമനവും സൂചിപ്പിക്കുന്നു. സെപ്‌തംബര്‍ 14-ാം തീയതി ആചരിക്കുന്ന കുരിശിന്റെ പുകഴ്‌ച്ചയാണ്…

Season of the Dedication of the Church (പള്ളിക്കൂദാശക്കാലം)

Season of the Dedication of the Church Ninth Season of the Syro-Malabar Liturgical CalendarMalayalam : പള്ളിക്കൂദാശക്കാലം (Pallikkoodashakkalam)Suriyani : ܕܩܘ݂ܕܵܫ ܥܹܕܬܵܐ (Qudas Edta)Main Theme : സഭയുടെ മഹത്ത്വീകരണം (Dedication of the Church) ആരാധനാവത്സരത്തിലെ അവസാനത്തെ നാല് ആഴ്‌ച്ചകളാണ് പള്ളിക്കൂദാശക്കാലത്തിലുള്ളത്. പള്ളിക്കൂദാശ എന്നാൽ സഭയുടെ പ്രതിഷ്‌ഠ എന്നാണർത്ഥം. ഈ കാലത്തിലെ ആദ്യത്തെ ഞായറാഴ്‌ച്ച സഭാപ്രതിഷ്‌ഠയുടെ അനുസ്‌മരണം ആചരിക്കുന്നു. മിശിഹാ തന്റെ മണവാട്ടിയായ സഭയെ അവസാന വിധിക്കുശേഷം പിതാവിനു സമർപ്പിക്കുന്നതിനെ ഈ കാലത്തിന്റെ ആരംഭത്തിൽത്തന്നെ നാം അനുസ്‌മരിക്കുന്നു. യുഗാന്തത്തിൽ…