Sample Page

Season of Resurrection (ഉയിര്‍പ്പുകാലം)

ഉയിര്‍പ്പുതിരുനാള്‍ മുതല്‍ പന്തക്കുസ്‌താ വരെയുള്ള ഏഴ് ആഴ്‌ച്ചകളാണ് ഉയിര്‍പ്പുകാലം. രക്ഷകന്റെ ഉത്ഥാനത്തിലൂടെ കൈവന്ന പുതുജീവനില്‍ ആഹ്ലാദിക്കുന്നതിനുള്ള അവസരമാണിത്. ഈ ആഹ്ലാദത്തിന്റെ പ്രതിഫലനമാണ് ഈ കാലത്തിലെ പ്രാര്‍ത്ഥനകളിലും ഗീതങ്ങളിലും ഉള്ളത്. ഈശോമിശിഹായുടെ ഉത്ഥാനം, പാപത്തിന്റെയും മരണത്തിന്റെയും സാത്താന്റെയും മേല്‍ അവിടുന്നു വരിച്ച വിജയം, അതുവഴി ഭോഷത്തത്തിന്റെ ചിഹ്നമായ കുരിശ് രക്ഷയുടെയും മഹത്ത്വത്തിന്റെയും ചിഹ്നമായി മാറുന്നത്, ഈശോയുടെ ഉയിര്‍പ്പ് നമ്മുടെ ഉയിര്‍പ്പിന്റെ അച്ചാരം, അവിടുത്തെ ഉയിര്‍പ്പ് ക്രൈസ്‌തവ വിശ്വാസത്തിന്റെ അടിസ്ഥാനം തുടങ്ങിയവയാണ് ഈ കാലത്തിലെ പ്രധാന ചിന്താവിഷയങ്ങള്‍. ആദിമസഭയില്‍ മാമ്മോദീസ നല്‍കിയിരുന്നത് ഉയിര്‍പ്പു തിരുനാളിനോട് അനുബന്ധിച്ചായിരുന്നു. വി….

Lazarus’ Saturday (കൊഴുക്കട്ടാ ശനി)

പൗരോസ്ത്യ സഭകളെല്ലാം ഈ ദിനം “ലാസറിന്റെ ശനിയാഴ്‌ച്ച”യായി കൊണ്ടാടുന്നു. സീറോ മലബാർ കലണ്ടറിലാകട്ടെ ഇന്നേ ദിവസം യോഹ 12:1-8, ലാസറിന്റെ ഭവനത്തിൽ ഈശോയ്‌ക്ക് നന്ദിസൂചകമായി വിരുന്നൊരുക്കിയതിനെയും മറിയം വിലയേറിയ നാർദ്ദീൻ സുഗന്ധതൈലം ഈശോയുടെ പാദത്തിൽ ഒഴിച്ചതിനെയും അനുസ്‌മരിക്കുന്നു. നോമ്പിന്റെ നാൽപതു  ദിവസങ്ങളിൽ നിന്നും പീഡാനുഭവ ആഴ്‌ച്ചയിലേക്കു തിരിയുന്ന വിജാഗിരിയാണത്രെ ഈ ശനിയാഴ്‌ച്ച!   നസ്രാണികള്‍ വലിയനോമ്പിന്റെ നാൽപ്പത്തൊന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരം ആണ് കൊഴുക്കട്ട. അമ്പതു നോമ്പിന്റെ ആദ്യ നാൽപതു  ദിവസം കര്‍ത്താവ്‌ നോമ്പ് നോറ്റതിന്റെയും, പിന്നീടുള്ള പത്തു ദിവസം  കര്‍ത്താവിന്റെ കഷ്‌ടാനുഭാവത്തെയും ഓര്‍ത്ത്‌ നസ്രാണികള്‍…

Season of Lent (നോമ്പുകാലം)

ഈശോയുടെ പരസ്യ ജീവിതത്തിന്റെ അവസാനത്തിലാണല്ലോ രക്ഷാകര കര്‍മ്മങ്ങളുടെ പരിസമാപ്തി കുറിക്കുന്ന അവിടുത്തെ പീഡാനുഭവവും മരണവും ഉത്ഥാനവും. ദനഹാക്കാലത്തിനും ഉയിര്‍പ്പുതിരുനാളിനും ഇടയ്‌ക്കുള്ള ഏഴ് ആഴ്‌ച്ചകള്‍ പ്രാര്‍തനയ്‌ക്കും പ്രായശ്ചിത്തത്തിനും ഉപവാസത്തിനുമായി നീക്കി വച്ചിരിക്കുന്നു. ഈശോയുടെ നാല്പതു ദിവസത്തെ ഉപവാസമാണ്  “വലിയ നോമ്പ്’” എന്ന പേരില്‍ അറിയപ്പെടുന്ന ഈ കാലത്തിന്റെ അടിസ്ഥാനം. എങ്കിലും നാം സാധാരണമായി “അമ്പതുനോമ്പ്’” എന്നാണ് ഈ കാലത്തെ വിളിക്കുക. മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ “പേത്തുര്‍ത്താ’ ഞായര്‍ മുതല്‍ ഉയിര്‍പ്പു തിരുനാള്‍വരെ നോമ്പു നോക്കിയിരുന്നതാകാം “അമ്പതു നോമ്പ്’ എന്നു പറയാനുള്ള കാരണം. “പേത്തുര്‍ത്താ’ എന്ന സുറിയാനി പദത്തിന്റെ…

Divine Praises (യാമപ്രാര്‍ത്ഥനകള്‍)

ദിവ്യഗുരുവിന്റെ പഠനവും മാതൃകയും ശിരസ്സാവഹിച്ചുകൊണ്ട് ആദിമ സഭയും പ്രാർത്ഥനയുടെ കാര്യത്തിൽ പ്രത്യേകം നിഷ്‌കർഷ വച്ചിരുന്നു. യൂദാസിനു പകരം ഒരാളെ തിരഞ്ഞെടുക്കുന്നതിനു മുമ്പായി ശ്ലീഹന്മാർ ഒരുമിച്ചു പ്രാർത്ഥിച്ചു (നട. 1, 24-25). സമൂഹത്തിന്റെ ശുശ്രൂഷയ്ക്കുവേണ്ടി തിരഞ്ഞെടുത്തവരുടെമേൽ കൈവയ്പ് നടത്തുന്നതിനുമുമ്പ് അവർ പ്രാർത്ഥിച്ചു (നട. 6, 6; 13, 3). ഇതിനും പുറമെ വചനശുശ്രൂഷയ്ക്കും പ്രാർത്ഥനയ്ക്കുമായി അവർ സ്വയം പ്രതിഷ്ഠിച്ചതായും വിശുദ്ധ ഗ്രന്ഥത്തിൽ നാം വായിക്കുന്നു (നട. 6, 4). കൂടാതെ പഴയനിയമത്തിൽ അങ്ങിങ്ങായി സൂചനയുള്ളതുപോലെ ദിവസത്തിൽ പലപ്രാവശ്യം ആദിമസഭ പ്രാർത്ഥിച്ചിരുന്നു. ഈശോ തന്നെ രാവിലെയും (മർക്കോ….

Danaha Munnu Nombu (Rogation of the Ninivites)

സുറിയാനി സഭകളില്‍ നിലവിലുള്ള അനന്യമായൊരു പാരമ്പര്യമാണ് മൂന്ന് നോമ്പ്. വലിയ നോമ്പാരംഭത്തിന് 18 ദിവസം മുമ്പുള്ള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മൂന്നു നോമ്പ് ആചരിക്കുന്നു. അതിനാല്‍ ഈ നോമ്പ് പതിനെട്ടാമിടം എന്നുകൂടി അറിയപ്പെട്ടിരുന്നു. ഈസ്റ്ററിന്‍റെ തിയതിയനുസരിച്ച് സാധാരണ ജനുവരി 12നും ഫെബ്രുവരി 18നും മധ്യേയാണ് ഈ നോമ്പ് വരുന്നത്. പഴയ നിയമത്തില്‍ യോനാപ്രവാചകന്‍ ദൈവകല്പനയനുസരിച്ച് നിനവേ നഗരത്തില്‍ മാനസാന്തരത്തിനുള്ള ആഹ്വാനം നടത്തിയതിന്‍റെയും  അതേത്തുടര്‍ന്നുള്ള അവരുടെ മനസുതിരിവിന്‍റെയും അനുസ്മരണമായാണ് ഈ നോമ്പ് ആചരിച്ചു പോരുന്നത്.  ഈ നോമ്പാചരണം നിനവേക്കാരുടെ യാചന (Rogation of the…

Season of Epiphany (ദനഹാക്കാലം)

ഉദയം, പ്രത്യക്ഷവത്‌കരണം, ആവിഷ്‌കാരം, വെളിപാട് എന്നെല്ലാം അര്‍ത്ഥം വരുന്ന പദമാണ് ദനഹാ. ‘ദനഹാ’ക്കാലത്തില്‍, ജോര്‍ദാന്‍ നദിയില്‍ വച്ച് ഈശോയുടെ മാമ്മോദീസാ വേളയില്‍ ആരംഭിച്ച അവിടുത്തെ പ്രത്യക്ഷവത്‌കരണമാണ് അനുസ്മരിക്കുന്നത്. ഈശോ സ്വയം ലോകത്തിനു വെളിപ്പെടുത്തുകയും, പിതാവും പരിശുദ്ധാത്മാവും അതു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു: ‘ഇവന്‍ എന്റെ പ്രിയപുത്രനാകുന്നു; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു‘ (മത്താ 3:7). പരിശുദ്ധ തിത്വരഹസ്യം ഈശോമിശിഹായുടെ മാമ്മോദീസായില്‍ വെളിവാക്കപ്പെട്ടു. ജനുവരി ആറാം തീയതി ആഘോഷിക്കുന്ന കര്‍ത്താവിന്റെ ‘ദനഹാ’ത്തിരുനാളിനെ കേരളത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ‘പിണ്ടികുത്തി‘ പെരുന്നാളെന്നും തെക്കന്‍ ഭാഗങ്ങളില്‍ ‘രാക്കുളി‘ പെരുന്നാളെന്നും വിളിക്കാറുണ്ട്. ‘ലോകത്തിന്റെ പ്രകാശമായ’…