Lazarus’ Saturday (കൊഴുക്കട്ടാ ശനി)

പൗരോസ്ത്യ സഭകളെല്ലാം ഈ ദിനം “ലാസറിന്റെ ശനിയാഴ്‌ച്ച”യായി കൊണ്ടാടുന്നു. സീറോ മലബാര്‍ കലണ്ടറിലാകട്ടെ ഇന്നേ ദിവസം യോഹ 12:1-8, ലാസറിന്റെ ഭവനത്തില്‍ ഈശോയ്‌ക്ക് നന്ദിസൂചകമായി വിരുന്നൊരുക്കിയതിനെയും മറിയം വിലയേറിയ നാര്‍ദ്ദീന്‍ സുഗന്ധതൈലം ഈശോയുടെ പാദത്തില്‍ ഒഴിച്ചതിനെയും അനുസ്‌മരിക്കുന്നു. നോമ്പിന്റെ നാല്‍പതു ദിവസങ്ങളില്‍ നിന്നും പീഡാനുഭവ ആഴ്‌ച്ചയിലേക്കു തിരിയുന്ന വിജാഗിരിയാണത്രെ ഈ ശനിയാഴ്‌ച്ച! നസ്രാണികള്‍ വലിയനോമ്പിന്റെ നാല്‍പ്പത്തൊന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരം ആണ് കൊഴുക്കട്ട. അമ്പതു നോമ്പിന്റെ ആദ്യ നാല്‍പതു ദിവസം കര്‍ത്താവ്‌ നോമ്പ് നോറ്റതിന്റെയും, പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്‌ടാനുഭാവത്തെയും ഓര്‍ത്ത്‌…