Bl. Kunjachan

വാഴ്‌ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ Birth 01 April 1891 Baptism 07 April 1891 Ordination 17 December 1921 Death 16 October 1973 Servant of God 11 August 1987 Venerable 22 June 2004 Blessed 30 April 2006 Augustine was born on 1 April 1891, at Ramapuram in Travancore (present-day Kerala, India). He was the son of Itty Iype and Eliswa of the Thevarparambil clan,…

Mar Jacob of Nisibis

നിസിബിസിലെ മാര്‍ യാക്കോവ് കൈത്താക്കാലം ഒന്നാം വെള്ളി: നിസിബിസിലെ മെത്രാനായിരുന്ന മാര്‍ യാക്കോവ് മല്പാന്റെ ഓര്‍മ. കൈത്താകാലത്തിലെ ആദ്യ വെള്ളിയാഴ്‌ച്ച പൗരസ്‌ത്യ സുറിയാനി സഭയില്‍ നിസിബിസിലെ മാര്‍ യാക്കോബിന്റെ ദുക്റാന ആചരിക്കപ്പെടുന്നു. സത്യത്തിന്റെ വലിയ പ്രബോധകനും വക്താവുമായിരുന്ന നിസിബിസിലെ ഈ മെത്രാന്റെ പേരില്‍ ലിഖിത കൃതികളൊന്നും നമുക്ക് ലഭിച്ചിട്ടില്ലാത്തതിനാല്‍ സഭാപിതാക്കന്മാരുടെ ഗണത്തില്‍ അദ്ദേഹം ഉള്‍പ്പെട്ടിട്ടില്ല. എങ്കിലും വിശുദ്ധവും ഭാഗ്യപൂര്‍ണ്ണവുമായ തന്റെ ജീവിതം തന്നെ ഒരു മഹാകൃതിയായി സഭയ്‌ക്ക് സമ്മാനിച്ചിരിക്കുന്ന അദ്ദേഹം സുറിയാനി സഭാമക്കളുടെ സ്‌മരണയ്‌ക്ക് അര്‍ഹന്‍ തന്നെ. വിശുദ്ധനും പണ്ഡിതനുമായ ഈ മെത്രാനെക്കുറിച്ച് അദ്ദേഹത്തിന്റെ ചില…

Friday of Gold

സ്വര്‍ണ്ണവെള്ളി Aruvtha d’dahva, the Friday of Gold (സ്വർണ്ണവെള്ളി) It is the commemoration of the healing of the Lame Beggar in Acts 3:1-10.  Peter said: “I have neither silver nor gold, but what I do have I give you: in the name of Jesus Christ the Nazorean, [rise and] walk.” [പത്രോസ് പറഞ്ഞു: വെള്ളിയോ സ്വര്‍ണമോ എന്റെ കൈയിലില്ല. എനിക്കുള്ളതു ഞാന്‍ നിനക്കു തരുന്നു. നസറായനായ…

Marth Mariam, Protectress of Crops

വിളവുകളുടെ സംരക്ഷകയായ പരി. കന്യകാമറിയം Feast of Blessed Virgin Mary, the Protectoress of Crops The perfect rhythm of creation became upset and the earth became totally barren due to the sin of our first parents. But Isho’s death on the Tree of Life – restored the lost balance of creation and thus the earth became again fruitful. The consent of Mariyam…

Mar Addai

മാര്‍ അദ്ദായി – (ലത്തീൻ: Addeus) അഥവാ എദേസ്സയിലെ തദ്ദേവൂസ് ക്രൈസ്‌തവ പാരമ്പര്യം അനുസരിച്ച്, അദ്ദായി എദേസ്സയില്‍ ജനിച്ചു വളര്‍ന്ന ഒരു യഹൂദനായിരുന്നു. യഹൂദരുടെ തിരുനാളില്‍ പങ്കെടുക്കുവാന്‍ ഇദ്ദേഹം ജെറുസലേമില്‍ എത്തുന്നത് പതിവായിരുന്നു. അവിടെവെച്ച് സ്‌നാപക യോഹന്നാന്റെ പ്രബോധനത്തില്‍ ആകൃഷ്‌ടനായി അദ്ദേഹത്തിന്റെ അനുയായി ആയിത്തീര്‍ന്ന അദ്ദായി അതിനുശേഷം യൂദയായില്‍ തുടര്‍ന്നു. പിന്നീട് യേശു ക്രിസ്‌തുവിനെ കണ്ടുമുട്ടിയ ഇദ്ദേഹം അദ്ദേഹത്തിന്റെ ശിഷ്യനായി മാറി. യേശു ക്രിസ്‌തുവിന്റെ എഴുപത്തിരണ്ട് ശിഷ്യന്മാരില്‍ ഒരാളായി അദ്ദായിയും തിരഞ്ഞെടുക്കപ്പെട്ടു. തന്റെ ദൗത്യവാഹകരായി യേശു വിവിധ പ്രദേശങ്ങളിലേക്ക് ഈരണ്ടുപേരായി അയച്ചവരില്‍ ഇദ്ദേഹവും ഉള്‍പ്പെട്ടു….

St. John Paul II

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1920 മേയ് 18-ന് എമിലിയ- കാരോള്‍ വോയ്റ്റീവ എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോണ്‍ പോള്‍ മാര്‍പാപ്പയുടെ ജനനം. ഈ ദമ്പതികളില്‍ ഉണ്ടായ മൂന്നു മക്കളില്‍ മൂന്നാമത്തവനായിരുന്നു വിശുദ്ധന്‍. അദ്ദേഹത്തിന്റെ അമ്മ 1929ലും, മൂത്ത സഹോദരന്‍ എഡ്മണ്ട് 1932ലും, സൈനികോദ്യോഗസ്ഥനായ പിതാവ് 1941-ലും മരണമടഞ്ഞു. തന്റെ ഒമ്പതാമത്തെ വയസ്സിലാണ് വിശുദ്ധന്‍ ആദ്യ കുര്‍ബാന സ്വീകരിച്ചത്. സ്ഥൈര്യലേപനം സ്വീകരിച്ചത് പതിനെട്ടാമത്തെ വയസ്സിലുമാണ്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം അദ്ദേഹം 1938-ല്‍ കാര്‍കോവിലെ ജാഗേല്ലോനിയന്‍ സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. 1939-ല്‍…

St. Devasahayam Pillai

വിശുദ്ധ ദേവസഹായം പിള്ള പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്‌തവ വിശ്വാസം സ്വീകരിച്ച് വ്യക്തിയാണ് വിശുദ്ധ ദേവസഹായം പിള്ള. 1712 ഏപ്രില്‍ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ജനിച്ചു. വിശ്വാസ പരിവര്‍ത്തനത്തിനു മുന്‍പ് നീലകൺഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാര്‍ത്താണ്ഡവര്‍മ്മയുടെ കൊട്ടാരത്തില്‍ കാര്യദര്‍ശിയായിരുന്നു. കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി. തുടര്‍ന്ന്, തിരുവിതാംകൂര്‍ സൈന്യത്തിന്റെ നവീകരണച്ചുമതല മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ഡച്ച് സൈന്യാധിപന്‍ ഡിലനോയിയെ ഏല്‍പ്പിച്ചു. ഡിലനോയിയുടെ സഹായിയായി മഹാരാജാവ് പിള്ളയെ നിയമിച്ചു. അദ്ദേഹത്തില്‍ നിന്നാണ് പിള്ള യേശുക്രിസ്‌തുവിനെ…

St. John Chrysostom

വിശുദ്ധ ജോണ്‍ ക്രിസോസ്‌തോം ഏതാണ്ട് എ.ഡി. 347-ല്‍ അന്ത്യോക്ക്യയിലാണ് ജോണ്‍ ക്രിസോസ്റ്റം ജനിച്ചത്. പ്രതിഭാശാലിയും, വാക്ചാതുരിയുമുള്ള ഒരു വ്യക്തിയായിരുന്നു വിശുദ്ധന്‍. വിശുദ്ധ അത്തനാസിയൂസ്, വിശുദ്ധ ഗ്രിഗറി നാസ്യാന്‍സന്‍, വിശുദ്ധ ബേസില്‍ എന്നിവര്‍ക്കൊപ്പം പൗരസ്ത്യ സഭയിലെ നാല് മഹാ വേദപാരംഗതന്‍മാരുടെ ഗണത്തില്‍ വിശുദ്ധനും ഉള്‍പ്പെടുന്നു. കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാനെന്ന നിലയില്‍ സമൂഹത്തിലെ പ്രത്യേകിച്ച് സമ്പന്നരുടെ കപടതകള്‍ക്കെതിരെ, ധീരമായ നിലപാടെടുത്തതിന്റെ പേരില്‍ നിരവധി തവണ വിശുദ്ധന് ഒളിവില്‍ പോകേണ്ടതായി വന്നിട്ടുണ്ട്. അപ്രകാരം ഒളിവില്‍ താമസിക്കെ 407-ലാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. ജോണിന്റെ പിതാവ് ലത്തീന്‍ കാരനും മാതാവ് ഗ്രീക്ക് വംശജയുമായിരുന്നു….

Nativity of the Blessed Virgin Mary

കന്യകാമറിയത്തിന്റെ പിറവിത്തിരുനാള്‍ ഇന്ന് സെപ്റ്റംബര്‍ 8. ആഗോള കത്തോലിക്ക സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാള്‍ ആഘോഷിക്കുന്ന സുദിനം. ഏതാണ്ട് 170-ല്‍ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷങ്ങളില്‍ നിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടുള്ളത്. ഇതിലെ വിവരങ്ങള്‍ അനുസരിച്ച്, അക്കാലത്തു ഏറെ ബഹുമാനിക്കപ്പെട്ടിരിന്ന ജൊവാക്കിമിനും അദ്ദേഹത്തിന്റെ പത്നിയായിരുന്ന അന്നായ്‌ക്കും വര്‍ഷങ്ങളായി കുട്ടികള്‍ ഇല്ലായിരുന്നു. മക്കള്‍ ജനിക്കാത്തത് കൊണ്ട് ദൈവത്തിന്റെ ഒരു ശിക്ഷ എന്ന നിലയിലായിരുന്നു അവര്‍ ഇതിനെ കണ്ടിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട അവരുടെ പ്രാര്‍ത്ഥനയുടെ ഫലമായി മറിയം ജനിച്ചു. ദൈവത്തിന്റെ സൃഷ്ടികളില്‍ ഏറ്റവും വിശുദ്ധിയുള്ളവളും, എല്ലാ…

St. Teresa of Calcutta

കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ 1997 സെപ്റ്റംബര്‍ 5ാം തീയതി, മദറിന്റെ മരണ ദിവസം അവള്‍ ഇപ്രകാരം കുറിച്ചു, ” വിശ്വസിക്കുന്ന സ്നേഹവും സമ്പൂര്‍ണ്ണ സമര്‍പ്പണവും നിമിത്തം പരിശുദ്ധ കന്യകാമറിയം ഗബ്രിയേല്‍ ദൈവദൂതനോട് , ‘നിന്റെ ഹിതം പോലെ എന്നില്‍ ഭവിക്കട്ടെ’ എന്ന്‍ പറഞ്ഞു. സുവിശേഷത്തിന്റെ ആനന്ദത്താല്‍ നിറഞ്ഞു എലിസബത്തിനെ ശുശ്രൂഷിക്കാന്‍ അവള്‍ തിടുക്കത്തില്‍ പുറപ്പെട്ടു. ഇതുപോലെ നമ്മുടെ ജീവിതത്തിലും ഈശോയോട് ‘നിന്റെ ഹിതം എന്നില്‍ നിറവേറട്ടെ’ എന്നു പറയുവാനും പാവപ്പെട്ടവരിലും നിരാലംബരിലും ഈശോയെ കണ്ടു കൊണ്ട് തികഞ്ഞ ഉത്സാഹത്തോടെ അവരെ ശുശ്രൂഷിക്കാം”. നാം നമ്മുടെ…