Season of Annunciation (മംഗളവാര്‍ത്തക്കാലം)
സീറോ മലബാര്‍ സഭയുടെ ആരാധനാവല്‍സരം ആരംഭിക്കുന്നത് മനുഷ്യാവതാരരഹസ്യത്തെ അനുസ്മരിക്കുന്ന മംഗലവാര്ത്തക്കാലത്തോടു കൂടിയാണ്. ഡിസംബര്‍ 25-ാം തീയതി ആഘോഷിക്കുന്ന ഈശോയുടെ തിരുപ്പിറവിയെ കേന്ദ്രമാക്കിയുള്ളതാണ് ഈ കാലങ്ങള്‍. തിരുപ്പിറവിക്കുമുമ്പ് നാലും തിരുപ്പിറവിക്കുശേഷം രണ്ടും ആഴ്ച്ചകളാണ് ഈ കാലങ്ങളിലുള്ളത്. തിരുപ്പിറവിക്ക് ഒരുക്കമായി ഡിസംബര്‍ 1 മുതല്‍ 25 വരെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ഇരുപത്തഞ്ച് നോമ്പ് ആചരിക്കുന്നു. ഈശോയില്‍ പൂര്‍ത്തിയാകുന്ന രക്ഷാകരപ്രവൃത്തി ആരംഭിക്കുന്നത് അവിടുത്തെ ജനനത്തോടുകൂടിയാണല്ലോ. സുറിയാനി ഭാഷയില്‍ ‘സൂവാറാ’ എന്നാണ് മംഗലവാര്ത്തക്കാലത്തിന്റെ പേര്. ‘പ്രഖ്യാപനം’, ‘അറിയിപ്പ്’ എന്നൊക്കെയാണ് സൂവാറാ’ എന്ന പദത്തിന്റെ അര്‍ത്ഥം. സുറിയാനി ഭാഷയില്‍ ‘യല്‍ദാ’ എന്നാണ്…