Season of the Dedication of the Church (പള്ളിക്കൂദാശക്കാലം)

ആരാധനാവത്സരത്തിലെ അവസാനത്തെ നാല് ആഴ്‌ച്ചകളാണ് പള്ളിക്കൂദാശക്കാലത്തിലുള്ളത്. പള്ളിക്കൂദാശ എന്നാൽ സഭയുടെ പ്രതിഷ്‌ഠ എന്നാണർത്ഥം. ഈ കാലത്തിലെ ആദ്യത്തെ ഞായറാഴ്‌ച്ച സഭാപ്രതിഷ്‌ഠയുടെ അനുസ്‌മരണം ആചരിക്കുന്നു. മിശിഹാ തന്റെ മണവാട്ടിയായ സഭയെ അവസാന വിധിക്കുശേഷം പിതാവിനു സമർപ്പിക്കുന്നതിനെ ഈ കാലത്തിന്റെ ആരംഭത്തിൽത്തന്നെ നാം അനുസ്‌മരിക്കുന്നു. യുഗാന്തത്തിൽ സഭ തന്റെ മക്കളോടൊപ്പം സ്വർഗ്ഗീയ ജെറുസലേമാകുന്ന മണവറയിൽ തന്റെ വരനെ കണ്ടുമുട്ടുന്നു. സഭാ മക്കളെ കാത്തിരുന്ന നിത്യസൗഭാഗ്യത്തിന്റെ മുന്നാസ്വാദനം നൽകുന്ന കാലഘട്ടമാണിത്.

മിശിഹായുടെ മനുഷ്യാവതാര രഹസ്യത്തിൽ പങ്കുചേർന്നു കൊണ്ട് ദൈവജനം ആരംഭിക്കുന്ന വിശ്വാസതീർത്ഥാടനം തിരുസഭയുടെ സ്വർഗ്ഗീയ മഹത്ത്വ രഹസ്യത്തിൽ പൂർത്തിയാകും വിധമാണ് ആരാധനാവത്സരം സംവിധാനം ചെയ്‌തിരിക്കുന്നത്.

The last four weeks of the liturgical year belong to this season. Though there are different views regarding the origin of this season, the prayers indicate that it is the period of the dedication of the Church.

In the beginning of this season, we remember Jesus offering the Church, His spouse, to the Father after the last judgement. At the end of the ages, the Church, with her children, meets her bridegroom in heavenly Jerusalem. It is a foretaste of the eternal bliss to come. Thus the liturgical year reminds us that the Christians are called upon to attain the eternal glory through
the Church.

Source : Syro-Malabar Liturgical Panchangam.

Leave a Reply

Your email address will not be published. Required fields are marked *