Lazarus’ Saturday (കൊഴുക്കട്ടാ ശനി)

പൗരോസ്ത്യ സഭകളെല്ലാം ഈ ദിനം “ലാസറിന്റെ ശനിയാഴ്‌ച്ച”യായി കൊണ്ടാടുന്നു. സീറോ മലബാര്‍ കലണ്ടറിലാകട്ടെ ഇന്നേ ദിവസം യോഹ 12:1-8, ലാസറിന്റെ ഭവനത്തില്‍ ഈശോയ്‌ക്ക് നന്ദിസൂചകമായി വിരുന്നൊരുക്കിയതിനെയും മറിയം വിലയേറിയ നാര്‍ദ്ദീന്‍ സുഗന്ധതൈലം ഈശോയുടെ പാദത്തില്‍ ഒഴിച്ചതിനെയും അനുസ്‌മരിക്കുന്നു. നോമ്പിന്റെ നാല്‍പതു ദിവസങ്ങളില്‍ നിന്നും പീഡാനുഭവ ആഴ്‌ച്ചയിലേക്കു തിരിയുന്ന വിജാഗിരിയാണത്രെ ഈ ശനിയാഴ്‌ച്ച! നസ്രാണികള്‍ വലിയനോമ്പിന്റെ നാല്‍പ്പത്തൊന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരം ആണ് കൊഴുക്കട്ട. അമ്പതു നോമ്പിന്റെ ആദ്യ നാല്‍പതു ദിവസം കര്‍ത്താവ്‌ നോമ്പ് നോറ്റതിന്റെയും, പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്‌ടാനുഭാവത്തെയും ഓര്‍ത്ത്‌…

Danaha Munnu Nombu (Rogation of the Ninivites)

സുറിയാനി സഭകളില്‍ നിലവിലുള്ള അനന്യമായൊരു പാരമ്പര്യമാണ് മൂന്ന് നോമ്പ്. വലിയ നോമ്പാരംഭത്തിന് 18 ദിവസം മുമ്പുള്ള തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മൂന്നു നോമ്പ് ആചരിക്കുന്നു. അതിനാല്‍ ഈ നോമ്പ് പതിനെട്ടാമിടം എന്നുകൂടി അറിയപ്പെട്ടിരുന്നു. ഈസ്റ്ററിന്റെ തിയതിയനുസരിച്ച് സാധാരണ ജനുവരി 12നും ഫെബ്രുവരി 18നും മധ്യേയാണ് ഈ നോമ്പ് വരുന്നത്. പഴയ നിയമത്തില്‍ യോനാപ്രവാചകന്‍ ദൈവകല്പനയനുസരിച്ച് നിനവേ നഗരത്തില്‍ മാനസാന്തരത്തിനുള്ള ആഹ്വാനം നടത്തിയതിന്റെയും അതേത്തുടര്‍ന്നുള്ള അവരുടെ മനസുതിരിവിന്റെയും അനുസ്മരണമായാണ് ഈ നോമ്പ് ആചരിച്ചു പോരുന്നത്. ഈ നോമ്പാചരണം നിനവേക്കാരുടെ യാചന (Rogation of the…