St. John Paul II

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ

1920 മേയ് 18-ന് എമിലിയ- കാരോള്‍ വോയ്റ്റീവ എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോണ്‍ പോള്‍ മാര്‍പാപ്പയുടെ ജനനം. ഈ ദമ്പതികളില്‍ ഉണ്ടായ മൂന്നു മക്കളില്‍ മൂന്നാമത്തവനായിരുന്നു വിശുദ്ധന്‍. അദ്ദേഹത്തിന്റെ അമ്മ 1929ലും, മൂത്ത സഹോദരന്‍ എഡ്മണ്ട് 1932ലും, സൈനികോദ്യോഗസ്ഥനായ പിതാവ് 1941-ലും മരണമടഞ്ഞു. തന്റെ ഒമ്പതാമത്തെ വയസ്സിലാണ് വിശുദ്ധന്‍ ആദ്യ കുര്‍ബാന സ്വീകരിച്ചത്. സ്ഥൈര്യലേപനം സ്വീകരിച്ചത് പതിനെട്ടാമത്തെ വയസ്സിലുമാണ്.

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം അദ്ദേഹം 1938-ല്‍ കാര്‍കോവിലെ ജാഗേല്ലോനിയന്‍ സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. 1939-ല്‍ നാസികള്‍ സര്‍വ്വകലാശാല അടച്ചപ്പോള്‍, ജര്‍മ്മനിയിലേക്ക് നാടുകടത്താതിരിക്കുവാനും ജീവിത ചിലവിനുമായി അദ്ദേഹം ഒരു ഖനിയിലും പിന്നീട്‌ സോള്‍വെയ് കെമിക്കല്‍ കമ്പനിയിലും (1940-1944) ജോലി ചെയ്‌തു. പൗരോഹിത്യ ജീവിതത്തിനായി താന്‍ വിളിക്കപ്പെട്ടു എന്ന തോന്നലുണ്ടായ വിശുദ്ധന്‍ ആഡം സ്റ്റെഫാന്‍ സപിയെഹ മെത്രാപ്പോലീത്തയുടെ ഉപദേശ പ്രകാരം കാര്‍കൊവിലെ ക്ലാന്‍ഡെസ്റ്റിന്‍ ആശ്രമത്തില്‍ ചേര്‍ന്ന്‌ തന്റെ പഠനം തുടര്‍ന്നു.

യുദ്ധത്തിന് ശേഷം 1946 നവംബര്‍ 1നു കാര്‍കോവില്‍ വെച്ച് പുരോഹിത പട്ടം സ്വീകരിക്കുന്നത്‌ വരെ കാരള്‍ പുതുതായി തുറന്ന സെമിനാരിയിലും ജാഗേല്ലോനിയന്‍ സര്‍വ്വകലാശാലയിലെ ദൈവശാസ്‌ത്ര വിദ്യാലയത്തിലും തന്റെ പഠനം തുടര്‍ന്നു. ഇതിനിടെ കര്‍ദ്ദിനാള്‍ സപിയെഹ ദൈവശാസ്‌ത്രത്തില്‍ ഡോക്ടര്‍ ബിരുദം നേടുന്നതിനായി കരോള്‍ ജോസഫിനെ 1948-ല്‍ റോമിലേക്കയച്ചു. കുരിശിന്റെ വിശുദ്ധ ജോണിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മനസ്സിലാക്കാവുന്ന വിശ്വാസം എന്ന വിഷയത്തിലാണ് വിശുദ്ധന്‍ തന്റെ പ്രബന്ധം എഴുതിയത്.

റോമില്‍ വിദ്യാര്‍ത്ഥിയായിരിക്കെ വിശുദ്ധന്‍ തന്റെ അവധിക്കാലങ്ങള്‍ ഫ്രാന്‍സിലെയും, ബെല്‍ജിയത്തിലെയും, ഹോളണ്ടിലെയും പോളണ്ട് അഭയാര്‍ത്ഥികള്‍ക്കിടയില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തിയായിരുന്നു ചിലവഴിച്ചത്. 1948-ല്‍ ഫാ. കരോള്‍ പോളണ്ടിലേക്ക് തിരിച്ച് വരികയും കാര്‍കോവിനടുത്തുള്ള നീഗൊവിയിലെ ഇടവക പള്ളിയുടെ സഹ വികാരിയായി ചുമതലയേല്‍ക്കുകയും ചെയ്‌തു. പിന്നീട് നഗരത്തിലെ വിശുദ്ധ ഫ്ലോരിയാന്‍ പള്ളിയിലും അദ്ദേഹം സേവനമനുഷ്‌ടിച്ചു. 1951 വരെ അദ്ദേഹം യൂണിവേഴ്സിറ്റി ചാപ്പല്‍ പുരോഹിതനായി സേവനമനുഷ്‌ടിച്ചു.

പിന്നീട് തത്വശാസ്‌ത്രത്തിലും ദൈവശാസ്‌ത്രത്തിലും പഠനങ്ങളില്‍ മുഴുകി. 1953-ല്‍ മാക്സ് ഷെല്ലെര്‍ വികസിപ്പിച്ച സാന്മാര്‍ഗിക വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ക്രിസ്‌തീയ സാന്മാര്‍ഗികത പാകുന്നതിലുള്ള സാധ്യതകള്‍ എന്ന തന്റെ പ്രബന്ധം ജാഗേല്ലോനിയന്‍ സര്‍വ്വകലാശാലയില്‍ സമര്‍പ്പിച്ചു. പിന്നീട് അദ്ദേഹം കാര്‍കോവിലെ സെമിനാരിയില്‍ ധാര്‍മ്മിക ദൈവശാസ്‌ത്ര പ്രൊഫസ്സറും ലുബ്ലിനിലെ ദൈവശാസ്‌ത്ര അധ്യാപകനുമായി തീര്‍ന്നു.

1958 ജൂലൈ 4ന് പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പാ ഫാ. കരോളിനെ കാര്‍കോവിലെ സഹായക മെത്രാനായി നിയമിച്ചു. 1958 സെപ്റ്റംബര്‍ 28ന് യുജെനിയൂസ് ബാസിയാക് മെത്രാപ്പോലീത്ത വിശുദ്ധനെ കാര്‍കോവിലെ വാവെല്‍ ഭദ്രാസനപ്പള്ളിയില്‍ നിയമിച്ചു. 1964 ജനുവരി 13ന്‌ പോള്‍ ആറാമന്‍ മാര്‍പാപ്പാ അദ്ദേഹത്തെ കാര്‍കോവിലെ മെത്രാനായി നിയമിച്ചു. 1967 ജൂണ്‍ 26ന് കര്‍ദ്ദിനാള്‍ ആയി ഉയര്‍ത്തി.

ഇതിനിടെ വിശുദ്ധന്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുക്കുകയും (1962- 1965) അജപാലന ഭരണഘടനയുടെ നിര്‍മ്മാണത്തില്‍ കാര്യമായ പങ്ക് വഹിക്കുകയും ചെയ്‌തു. തന്റെ പാപ്പാ സ്ഥാനലബ്‌ദിക്ക് മുന്‍പുണ്ടായ മെത്രാന്മാരുടെ അഞ്ചു സുന്നഹദോസുകളിലും വിശുദ്ധന്‍ പങ്കെടുത്തിരുന്നു. 1978 ഒക്ടോബര്‍ 26ന് കര്‍ദ്ദിനാള്‍ കരോള്‍ വൊജ്‌ട്ടിലയെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. ഒക്ടോബര്‍ 22ന് ജോണ്‍ പോള്‍ രണ്ടാമന്‍ എന്ന പേരില്‍ അദ്ദേഹം ആഗോള സഭയുടെ അജപാലക ദൗത്യം ആരംഭിച്ചു.

ഇറ്റലിയില്‍ ഏതാണ്ട് 146 ഓളം പ്രേഷിത സന്ദര്‍ശനങ്ങള്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. റോമിന്റെ മെത്രാന്‍ എന്ന നിലക്ക് ഇപ്പോഴത്തെ 322 റോമന്‍ ഇടവകകളില്‍ 317-ലും പാപ്പാ സന്ദര്‍ശനം നടത്തിയിരുന്നു. വിശുദ്ധ പത്രോസിന്റെ പിന്‍ഗാമി എന്ന നിലയിലും, തീക്ഷ്‌ണമായ അജപാലന ഔത്സുക്യം കൊണ്ടും അദ്ദേഹം നടത്തിയ രാജ്യാന്തര അപ്പോസ്‌തോലിക യാത്രകള്‍ ഏതാണ്ട് 104-ഓളം വരും. അദ്ദേഹത്തിന്റെ എഴുത്തുകളില്‍ 14 ചാക്രികലേഖനങ്ങളും, 15 അപ്പസ്‌തോലിക ഉപദേശങ്ങളും, 11 അപ്പോസ്‌തോലിക ഭരണഘടനാ നിര്‍ദ്ദേശങ്ങളും, 45 അപ്പോസ്‌തോലിക കത്തുകളും ഉള്‍പ്പെടുന്നു.

വിശുദ്ധന്‍ 5 പുസ്‌തകങ്ങളുടെ രചനയും നടത്തിയിട്ടുണ്ട് : ക്രോസിംഗ് ദി ത്രെഷോള്‍ട് ഓഫ് ഹോപ്‌ (ഒക്ടോബര്‍ 1994); ഗിഫ്റ്റ് ആന്‍ഡ്‌ മിസ്റ്ററി, ഓണ്‍ ദി ഫിഫ്റ്റീന്‍ത് ആന്നിവേഴ്സറി ഓഫ് മൈ പ്രീസ്റ്റ്ലി ഓര്‍ഡിനേഷന്‍ (നവംബര്‍ 1996); റോമന്‍ ട്രിപറ്റിക്ക്, മീഡിയേഷന്‍സ് ഇന്‍ പോയട്രി (മാര്‍ച്ച് 2003); റൈസ്, ലെറ്റ്‌ അസ്‌ ബി ഓണ്‍ യുവര്‍ വേ (മാര്‍ച്ച്‌ 2004), മെമ്മറി ആന്‍ഡ്‌ ഐഡന്‍ന്റിറ്റി (ഫെബ്രുവരി 2005) എന്നിവയാണ് അവ.

ആഗോള സഭയുടെ തലവെനെന്ന നിലയില്‍ അദ്ദേഹം ഏതാണ്ട് 147-ഓളം നാമകരണങ്ങള്‍ നടത്തി. ഒമ്പത് പ്രാവശ്യമായി 231-ഓളം കര്‍ദ്ദിനാള്‍മാരെയും അദ്ദേഹം തിരഞ്ഞെടുത്തു. കര്‍ദ്ദിനാള്‍മാരുടെ 6-ഓളം സഭാ സമ്മേളനങ്ങളില്‍ അദ്ദേഹം അധ്യക്ഷത വഹിച്ചു. 1978 മുതല്‍ മെത്രാന്മാരുടെ ഏതാണ്ട് 15-ഓളം സുനഹദോസുകള്‍ നടത്തി. 6 സാധാരണ യോഗങ്ങളും (1980, 1983, 1987, 1990, 1994, 2001), ഒരു പ്രത്യേക പൊതു യോഗവും (1985) കൂടാതെ 8 പ്രത്യേക യോഗങ്ങളും (1980, 1991, 1994, 1995, 1997, 1998 (2), 199) വിശുദ്ധന്‍ വിളിച്ചു കൂട്ടി.

1981 മെയ് 3ന് സെന്റ്‌ പീറ്റേഴ്സ് സ്‌ക്വയറില്‍ വച്ചുണ്ടായ ഒരു വധ ശ്രമത്തില്‍ നിന്നും പരിശുദ്ധ അമ്മയുടെ സഹായത്താലാണ് വിശുദ്ധന്‍ രക്ഷപ്പെട്ടത്. നീണ്ട ആശുപത്രി വാസത്തിനിടക്ക് തന്നെ വധിക്കുവാന്‍ ശ്രമിച്ച ആള്‍ക്ക് അദ്ദേഹം മാപ്പ് നല്‍കി. ധീരമായ ഇത്തരം നടപടികളിലൂടെ വിശുദ്ധന്‍ തനിക്ക് ലഭിച്ചിട്ടുള്ള അജപാലന വരദാനങ്ങളെ കൂടുതല്‍ അനുഗ്രഹദായകമാക്കി. ധാരാളം പുതിയ രൂപതകള്‍ സ്ഥാപിക്കുവാനും സഭാ ഇടയ ലേഖനങ്ങള്‍, ലത്തീന്‍ കത്തോലിക്കര്‍ക്കും, പൗരസ്‌ത്യ ദേശത്തെ പള്ളികള്‍ക്കുമുള്ള തിരുസഭാ നിയമങ്ങള്‍ നിലവില്‍ വരുത്താനും അദ്ദേഹം പ്രയത്നിച്ചു. ഉയിര്‍പ്പിന്റെ വര്‍ഷം, മരിയന്‍ വര്‍ഷം, വിശുദ്ധ കുര്‍ബ്ബാനയുടെ വര്‍ഷം തുടങ്ങിയവയും കൂടാതെ എ.ഡി. 2000 ജൂബിലി വര്‍ഷമായി പ്രഖ്യാപിച്ചതും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്.

ലോക യുവജന ദിനം തുടങ്ങിയത് മൂലം ധാരാളം യുവാക്കളെയും യുവതികളെയും സഭയിലേക്ക് ആകര്‍ഷിക്കുവാന്‍ വിശുദ്ധനു കഴിഞ്ഞു. ഏതാണ്ട് ഒരു കോടി എഴുപത്തിയാറു ലക്ഷത്തോളം തീര്‍ത്ഥാടകരെയാണ് അദ്ദേഹം തന്റെ ബുധനാഴ്‌ച്ച തോറും ഉള്ള പൊതു പ്രസംഗത്തിലൂടെ (ഏതാണ്ട് 1,160 ഓളം പ്രസംഗങ്ങള്‍) അഭിസംബോധന ചെയ്‌തത്. പ്രത്യേക അവസരങ്ങളിലെ അഭിസംബോധനകളും മതപരമായ ചടങ്ങുകളിലെ പ്രസംഗങ്ങളും മേല്‍പ്പറഞ്ഞ കണക്കില്‍പ്പെടുകയില്ല (80 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ജൂബിലി വര്‍ഷമായ 2000 ത്തില്‍ മാത്രം എത്തിയത്).

ഇറ്റലിയിലും ലോകം മുഴുവനുമായി നടത്തിയിട്ടുള്ള പ്രേഷിത സന്ദര്‍ശനങ്ങളില്‍ ദശലക്ഷകണക്കിന് വിശ്വാസികളെയാണ് അദ്ദേഹം അഭിസംബോധന ചെയ്‌തിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍ നിന്നുമായി എണ്ണമറ്റ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയുമായിട്ടും അദ്ദേഹം കൂടിക്കാഴ്‌ച്ച നടത്തി. ഏതാണ്ട് 38 ഔദ്യോഗിക സന്ദര്‍ശനങ്ങളും, 738 പൊതു യോഗങ്ങളും വിവിധ രാഷ്‌ട്രത്തലവന്മാരുമായും, 246 പൊതു യോഗങ്ങള്‍ പ്രധാനമന്ത്രിമാരുമായും അദ്ദേഹം നടത്തിയിട്ടുണ്ട്.

2005 ഏപ്രില്‍ 2നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്റെ ഔദ്യോഗിക വസതിയില്‍ വച്ച് ഈ ലോകത്തോട്‌ വിട പറഞ്ഞു. ഏപ്രില്‍ 8ന് സെന്റ്‌ പീറ്റേഴ്സ് സ്‌ക്വയറില്‍ വച്ച് വിശുദ്ധന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തുകയും സെന്റ്‌ പീറ്റേഴ്സ് ബസലിക്കയിലെ കല്ലറയില്‍ അടക്കുകയും ചെയ്‌തു. 2011 മെയ് 1നു ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2014 ഏപ്രില്‍ 27ന് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്.

“Open wide the doors to Christ,” urged John Paul II during the homily at the Mass where he was installed as pope in 1978.

Born in Wadowice, Poland, Karol Jozef Wojtyla had lost his mother, father, and older brother before his 21st birthday. Karol’s promising academic career at Krakow’s Jagiellonian University was cut short by the outbreak of World War II. While working in a quarry and a chemical factory, he enrolled in an “underground” seminary in Kraków. Ordained in 1946, he was immediately sent to Rome where he earned a doctorate in theology.

Back in Poland, a short assignment as assistant pastor in a rural parish preceded his very fruitful chaplaincy for university students. Soon Fr. Wojtyla earned a doctorate in philosophy and began teaching that subject at Poland’s University of Lublin.

Communist officials allowed Wojtyla to be appointed auxiliary bishop of Kraków in 1958, considering him a relatively harmless intellectual. They could not have been more wrong!

Bishop Wojtyla attended all four sessions of Vatican II and contributed especially to its Pastoral Constitution on the Church in the Modern World. Appointed as archbishop of Kraków in 1964, he was named a cardinal three years later.

Elected pope in October 1978, he took the name of his short-lived, immediate predecessor. Pope John Paul II was the first non-Italian pope in 455 years. In time, he made pastoral visits to 124 countries, including several with small Christian populations.

John Paul II promoted ecumenical and interfaith initiatives, especially the 1986 Day of Prayer for World Peace in Assisi. He visited Rome’s main synagogue and the Western Wall in Jerusalem; he also established diplomatic relations between the Holy See and Israel. He improved Catholic-Muslim relations, and in 2001 visited a mosque in Damascus, Syria.

The Great Jubilee of the Year 2000, a key event in John Paul’s ministry, was marked by special celebrations in Rome and elsewhere for Catholics and other Christians. Relations with the Orthodox Churches improved considerably during his papacy.

“Christ is the center of the universe and of human history” was the opening line of John Paul II’s 1979 encyclical, Redeemer of the Human Race. In 1995, he described himself to the United Nations General Assembly as “a witness to hope.”

His 1979 visit to Poland encouraged the growth of the Solidarity movement there and the collapse of communism in central and eastern Europe 10 years later. John Paul II began World Youth Day and traveled to several countries for those celebrations. He very much wanted to visit China and the Soviet Union, but the governments in those countries prevented that.

One of the most well-remembered photos of John Paul II’s pontificate was his one-on-one conversation in 1983, with Mehmet Ali Agca, who had attempted to assassinate him two years earlier.

In his 27 years of papal ministry, John Paul II wrote 14 encyclicals and five books, canonized 482 saints and beatified 1,338 people. In the last years of his life, he suffered from Parkinson’s disease and was forced to cut back on some of his activities.

Pope Benedict XVI beatified John Paul II in 2011, and Pope Francis canonized him in 2014.

Source : www.syromalabarperth.org.au

Leave a Reply

Your email address will not be published. Required fields are marked *