St. Devasahayam Pillai

വിശുദ്ധ ദേവസഹായം പിള്ള

പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്‌തവ വിശ്വാസം സ്വീകരിച്ച് വ്യക്തിയാണ് വിശുദ്ധ ദേവസഹായം പിള്ള. 1712 ഏപ്രില്‍ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ജനിച്ചു. വിശ്വാസ പരിവര്‍ത്തനത്തിനു മുന്‍പ് നീലകൺഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാര്‍ത്താണ്ഡവര്‍മ്മയുടെ കൊട്ടാരത്തില്‍ കാര്യദര്‍ശിയായിരുന്നു. കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി. തുടര്‍ന്ന്, തിരുവിതാംകൂര്‍ സൈന്യത്തിന്റെ നവീകരണച്ചുമതല മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ഡച്ച് സൈന്യാധിപന്‍ ഡിലനോയിയെ ഏല്‍പ്പിച്ചു. ഡിലനോയിയുടെ സഹായിയായി മഹാരാജാവ് പിള്ളയെ നിയമിച്ചു. അദ്ദേഹത്തില്‍ നിന്നാണ് പിള്ള യേശുക്രിസ്‌തുവിനെ കുറിച്ച് കേട്ടറിഞ്ഞത്.

തുടര്‍ന്ന്, തെക്കന്‍ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനില്‍ നിന്ന് 1745 മേയ് 17-ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള എന്ന പേരില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു. അറിഞ്ഞ ക്രിസ്‌തുവിനെ പ്രഘോഷിക്കാതിരിക്കാന്‍ പിള്ളയ്‌ക്കു സാധിച്ചില്ല. രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി പിള്ള ക്രിസ്‌തുവിനെ പ്രസംഗിച്ചു. ഇത് രാജസേവകരുടെയും പിള്ളയുടെ സഹപ്രവര്‍ത്തകരുടെയും കോപം ജ്വലിപ്പിച്ചു. നമ്പൂതിരിമാരെ വെറുത്തിരുന്ന രാമയ്യന്‍ ദളവയുടെ കൂടി സഹായത്തോടെ പിള്ളയ്‌ക്കെതിരായി അവര്‍ ഉപജാപം നടത്തി രാജദ്രോഹക്കുറ്റം ചാര്‍ത്തി രാജസമക്ഷം അവതരിപ്പിച്ചു.

‘ജീവന്‍ വേണമെങ്കില്‍ ക്രിസ്‌തുവിനെ ഉപേക്ഷിക്കുക.’ രാജാവ് ഉത്തരവിട്ടു. പ്രാണനെക്കാള്‍ ക്രിസ്‌തുവിനെ സ്നേഹിച്ച പിള്ള പക്ഷേ, ക്രിസ്‌തുവിനൊപ്പം നിന്നു. പിള്ളയുടെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു. വഴിപോക്കര്‍ പോലും പിള്ളയെ മര്‍ദിച്ചു രസിച്ചു. മുളകുപോടി ചുറ്റിനും ഇട്ടു പുകയ്‌ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയ മര്‍ദനമുറകള്‍. നാലു കൊല്ലത്തോളം ജയില്‍ വാസം.

1752 ജനുവരി 14ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്മാര്‍ പിള്ളയെ കാറ്റാടി മലയിലെ ഒരു പാറയില്‍ കൊണ്ടു ചെന്നുനിര്‍ത്തി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ പിള്ള അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു. പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് വിശ്വാസചരിത്രത്തിനു വിളക്കായി. അങ്ങനെ ധീരരക്തസാക്ഷിത്വം വരിച്ചു. ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട നിലയില്‍ മുട്ടില്‍ നിന്നു് പ്രാര്‍ത്ഥിക്കുന്ന ദേവസഹായം പിള്ളയുടെ പെയിന്‍റിംഗ് ഇന്നും അദ്ദേഹത്തിന്റെ വീരോചിത വിശ്വാസ സാക്ഷ്യത്തെ എടുത്തുക്കാട്ടുന്നു.

2004-ല്‍, ഭാരത മെത്രാന്മാരുടെ സമിതിയുടെ തമിഴ്നാട് ശാഖ, ദേവസഹായം പിള്ളയെ വിശുദ്ധപദവിയിലേയ്‌ക്ക് ഉയര്‍ത്തണമെന്ന് വത്തിക്കാനോട് ശുപാര്‍ശചെയ്‌തു. ദേവസഹായം പിള്ളയെ രക്തസാക്ഷി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ക്ക് 2012-ല്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ഡിസംബര്‍ 2-ന് കത്തോലിക്ക സഭ ഇദ്ദേഹത്തെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. അന്നത്തെ വിശുദ്ധരുടെ നാമകരണത്തിന് വേണ്ടിയുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ, ഇന്ത്യന്‍ മനഃസാക്ഷിയുടെയും തമിഴിന്റെയും പ്രതീകമായാണ് ദേവസഹായം പിള്ളയെ വിശേഷിപ്പിച്ചത്.

January 14th is the feast day of St. Devasahayam Pillai, the first Indian lay martyr to be beatified.

Popularly known as Devasahayam Pillai (God’s help), he was born Nilakandan Pillai (1712-1752) into a Hindu family in the then Kingdom of Travancore (in the present district of Kanyakumari, in Tamil Nadu) southern India.

Pillai, an upper-caste Hindu nair convert to Christianity, was a member of the royal service and was close to King Marthanda Varma, then-ruler of Travancore. He was very much loved by the king and was a good man who was faithful to his duty. However, after several bad harvests, he lost his goods. This devastated him and who wondered: “Who will respect me now that I’m poor?”

Nilakandan shared his worries with a devout Catholic, a Dutch official by the name of Benedictus Eustachio De Lannoy who explained to him the meaning of suffering in the light of the Book of Job. For Nilakandan, Job’s example and his trust in God was decisive. Convinced of the truth of the Christian mysteries, Nilakandan asked for Baptism which he received in 1745 from the hands of Father Giovanni Battista Buttari, a Jesuit missionary, after nine months of preparation. He took the name Devasahayam, the Tamil translation of the biblical name Lazarus, which means “God has helped.”

On the day of his Baptism, Devasahayam dedicated himself solemnly to Christ: “No one [forced] me to come; I came by my own free will. I know my heart: He is my God. I have decided to follow Him and will do so my whole life.” His life was no longer the same; Devasahayam dedicated himself to the proclamation of the Gospel for four years.

However, the heads of his native religion did not look kindly on his conversion to Christianity. He was threatened, beaten, mistreated, imprisoned and tortured uninterruptedly for three years. Despite his sufferings, Devasahayam remained firm in his faith. His wife, Bhargavi Ammal too became Catholic and she took the name Gnanapoo Ammal (Theresa). Their conversion antagonized upper-caste Hindus and King commanded Pillai to reconvert to Hinduism but he refused.

Noticing that his example caused many to do the same, the king ordered his arrest in 1749, charging him with treason and espionage. He was imprisoned, tortured and finally banished to the Aralvaimozhy forest, a remote border area of Travancore. According to Church documents, en route to the forest, he was beaten daily, pepper was rubbed in his wounds and nostrils and he was exposed to the sun and given only stagnant water to drink. He prayed to God weeping, and hit the rock with his elbow, which gave forth water in a miraculous way he could drink.  This rock continues even today to give water and even now people visit this fountain in large numbers. Today people drink this miraculous water and receive God’s healing. This rock is called Muttidichanparai meaning the rock from which water gushed forth.

A piece of stone fell down from the hill top by the time he was shot:

He was a Catholic for only seven years. In that short period, he was in prison for three years under severe persecution for witnessing his faith. Finally, he was shot dead in the Aralvaimozhy forest on January 14, 1752. His corpse was thrown into the forest, but was found by some Christians who buried him in front of the altar of the church of Saint Francis Xavier, which would later become the cathedral of the diocese of Kottar.

Very soon Devasahayam was venerated in the region. His beatification was already desired in 1756, but it was only in 1993 that his cause was opened canonically in the diocese.

Soon a ceremony of beatification and declaration of martyrdom was held in Nagercoil on 2 December 2012 in the Roman Catholic diocese of Kottar, southern India, exactly 300 years after his birth! Prior to this, on June 28, 2012, the then Pope Benedict XVI authorized the Congregation for the Causes of Saints to promulgate a decree regarding the martyrdom of Devasahayam Pillai and he was referred to as “Venerable”.

Pillai’s tomb at St. Francis Xavier Cathedral in Nagercoil attracts large numbers of devotees. His life teaches how to witness our faith. While undergoing severe persecution, he never complained or was deterred. The spirit of evangelism was strong in him.

Source : www.syromalabarperth.org.au

Leave a Reply

Your email address will not be published. Required fields are marked *