St. Thomas

വിശുദ്ധ തോമാശ്ലീഹ തീക്ഷ്ണമായ വിശ്വാസം കൊണ്ടു നിറഞ്ഞ് “എന്റെ കര്‍ത്താവേ എന്റെ ദൈവമേ” (യോഹ. 20:28) എന്ന്‍ ഉദ്ഘോഷിച്ച തോമ്മാശ്ലീഹായാണ് ക്രിസ്തുവര്‍ഷം ആദ്യശതകത്തില്‍ തന്നെ ദക്ഷിണേന്ത്യയില്‍ ക്രിസ്തീയ വിശ്വാസം പ്രചരിപ്പിച്ചത്. അദ്ദേഹം എ.ഡി. 52-ല്‍ മുസിരിസ് (കൊടുങ്ങല്ലൂര്‍) തുറമുഖത്ത് കപ്പലിറങ്ങി എന്നാണ് പാരമ്പര്യം. വളരെപ്പേരെ അദ്ദേഹം ക്രിസ്തീയ വിശ്വാസത്തിലേക്ക് കൂട്ടി കൊണ്ട് ദേവാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്‌തു. കൊടുങ്ങല്ലൂര്‍, പാലയൂര്‍, കോട്ടക്കാവ്, തെക്കന്‍ പള്ളിപ്പുറത്ത് കോക്കമംഗലം, തിരുവല്ലയ്‌ക്കടുത്ത് നിരണം, കൊല്ലം, നിലയ്‌ക്കലിനടുത്ത് ചായല്‍, എന്നീ സ്ഥലങ്ങളില്‍ ദേവാലയങ്ങള്‍ സ്ഥാപിച്ചുവെന്നാണ് മാര്‍ത്തോമ്മാ നസ്രാണികളുടെ ശക്തമായ പാരമ്പര്യം. ഇന്നത്തെ…

Sts. Peter and Paul

വിശുദ്ധ പത്രോസും, വിശുദ്ധ പൗലോസും വിശുദ്ധ പത്രോസ് പത്രോസിന്റെ യഥാര്‍ത്ഥ നാമം ശിമയോന്‍ എന്നായിരുന്നു. യേശുവാണ് കെഫാസ്‌ അഥവാ പത്രോസ് എന്ന നാമം വിശുദ്ധന് നല്‍കിയത്‌. അപ്പസ്തോലന്‍മാരുടെ നായകന്‍ എന്ന വിശുദ്ധന്റെ പദവിയേയും, അദ്ദേഹത്തിന്റെ വിശിഷ്ട്ട സ്വഭാവത്തിന്റെയും ലക്ഷണമാണ് ഈ നാമമാറ്റം കൊണ്ട് വെളിപ്പെടുന്നത്. ഗലീലി സമുദ്രതീരത്തുള്ള ബെത്സയിദായിലാണ് പത്രോസ് ജനിച്ചത്. തന്റെ ഇളയ സഹോദരനായിരുന്ന അന്ത്രയോസിനേ പോലെ മുക്കുവനായാണ് പത്രോസ് ജീവിച്ചിരുന്നത്. പത്രോസിന്റെ ഗുരുവായിരുന്ന യേശു ആ പ്രദേശങ്ങളില്‍ പ്രബോധനത്തിനായി വരുമ്പോള്‍ പത്രോസിന്റെ ഭവനത്തിലായിരുന്നു താമസിച്ചിരുന്നതെന്ന്‍ പറയപ്പെടുന്നു. അതിനാല്‍ തന്നെ വിശുദ്ധന്റെ ഭവനം…

St. Irenaeus

വിശുദ്ധ ഇരണേവൂസ്‌ ഏഷ്യാമൈനര്‍ നിവാസിയെന്ന്‍ കരുതപ്പെടുന്ന വിശുദ്ധ ഇരണേവൂസിന്റെ ജനനം 120-ലായിരുന്നു. സത്യക്രിസ്ത്യാനികളായിരുന്ന, ഇരണേവൂസിന്റെ മാതാപിതാക്കള്‍ വിശുദ്ധനെ അദ്ദേഹത്തിന്റെ യൗവ്വനത്തില്‍ തന്നെ സ്മിര്‍ണായിലെ മെത്രാനായിരുന്ന വിശുദ്ധ പൊളികാര്‍പ്പിന്റെ ശിക്ഷണത്തില്‍ ഏല്‍പ്പിച്ചു. പില്‍ക്കാലത്ത് വിശുദ്ധനെ തിരുസഭയുടെ ആഭരണവും, ശത്രുക്കളുടെ ഭീതിയുമായി മാറ്റുന്നതിന് കാരണമായ ദൈവശാസ്ത്രത്തിലെ അഗാധമായ പാണ്ഡിത്യം നേടുന്നത് ഈ പരിശുദ്ധമായ വിദ്യാലയത്തില്‍ വെച്ചാണ്. വിശുദ്ധ പോളികാര്‍പ്പ് തന്റെ ശിക്ഷ്യന്റെ പ്രതിഭയെ ആളികത്തിക്കുകയും, തന്റെ ധര്‍മ്മോപദേശത്താലും, മാതൃകയാലും തന്റെ ശിഷ്യന്റെ മനസ്സില്‍ ശക്തമായ ദൈവഭക്തിയെ രൂപപ്പെടുത്തുകയും, തന്റെ ഉത്തമനായ ഗുരു വാഗ്ദാനം ചെയ്ത എല്ലാ നേട്ടങ്ങളും…

Birth of St. John the Baptist

വി. യോഹന്നാന്‍ മാംദാനയുടെ ജനനം (സ്നാപക യോഹന്നാന്‍) സാധാരണഗതിയില്‍ തിരുസഭ ഒരു വിശുദ്ധന്റെ ഓര്‍മ്മപുതുക്കലിന്റെ തിരുനാളായി ആഘോഷിക്കുന്നത് ആ വിശുദ്ധന്‍ മരണപ്പെട്ട ദിവസമാണ്. എന്നാല്‍ പരിശുദ്ധ മാതാവിന്റെയും, വിശുദ്ധ സ്നാപക യോഹന്നാന്റെയും തിരുനാളുകള്‍ ഈ നിയമത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്ന തിരുനാളുകളാണ്. മറ്റുള്ളവ വിശുദ്ധരും, ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരും മൂലപാപത്തോട് കൂടിയാണ് ജനിച്ചിട്ടുള്ളത്‌, എന്നാല്‍ പരിശുദ്ധ മാതാവ് മൂല പാപത്തിന്റെ കറയില്ലാതെയാണ് ജനിച്ചത്. വിശുദ്ധ സ്നാപക യോഹന്നാനാകട്ടെ അമ്മയുടെ ഉദരത്തില്‍ വെച്ച് തന്നെ മൂലപാപത്തില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ടു. ഇതാണ് ഇന്നത്തെ തിരുനാളിനുള്ള സൈദ്ധാന്തികമായ വിശദീകരണം. വിശുദ്ധ…

Sts. John Fisher and Thomas Moore

വി. ജോണ്‍ ഫിഷറും വി. തോമസ് മൂറും വിശുദ്ധ തോമസ്‌ മൂര്‍ ഇംഗ്ലണ്ടിലെ ലണ്ടനിലായിരുന്നു വിശുദ്ധ തോമസ്‌ മൂര്‍ ജനിച്ചത്. ഹെന്‍റി എട്ടാമന്റെ ചാന്‍സലര്‍ പദവി വഹിച്ചിരുന്നയാളായിരുന്നു വിശുദ്ധന്‍. ഒരു പൊതുസേവകനുമെന്ന നിലയില്‍ വിശുദ്ധന്റെ ജീവിതം മാനുഷിക അവബോധത്തിന്റെയും ക്രിസ്തീയ ജ്ഞാനത്തിന്റെയും ഒരു അസാധാരണ സങ്കലനമായിരുന്നു. ഒരു അത്മായ ഭരണാധികാരിക്ക് യേശുവിന്റെ തിരുസഭയില്‍ യാതൊരു അധികാരവുമില്ല എന്ന വിശുദ്ധന്റെ നിലപാടിന് അദ്ദേഹത്തിന് സ്വന്തം ജീവന്‍ തന്നെ ബലികഴിക്കേണ്ടതായി വന്നു. പ്രസിദ്ധനായ വക്കീലും, മാന്യനും, നാല് കുട്ടികളുടെ പിതാവുമായിരുന്ന വിശുദ്ധന്‍ ഇംഗ്ലണ്ടിന്റെ ചാന്‍സലര്‍ ആയിരുന്നു. അഗാധമായ…

St. Anthony of Padua

പാദുവായിലെ വിശുദ്ധ അന്തോണീസ്‌ പോര്‍ച്ചുഗലിലാണ് വിശുദ്ധ അന്തോണീസ്‌ ജനിച്ചത്‌. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ വിശുദ്ധന്‍ ലിസ്ബണിലുള്ള ഓഗസ്റ്റീനിയന്‍ ആശ്രമമായ സാവോവിസെത്തില്‍ ചേര്‍ന്നു. മൊറോക്കോയിലെ ഫ്രാന്‍സിസ്കന്‍ രക്തസാക്ഷികളുടെ വാര്‍ത്ത വിശുദ്ധന്റെ ചെവിയിലെത്തിയപ്പോള്‍ അദ്ദേഹം കൊയിംബ്രായിലെ ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ ചേര്‍ന്നു. തുടര്‍ന്നു വിശുദ്ധന്റെ സ്വന്തം അപേക്ഷ പ്രകാരം സഭാ മേലധികാരികള്‍ അദ്ദേഹത്തെ പ്രേഷിതപ്രവര്‍ത്തനത്തിനായി മൊറോക്കോയിലേക്ക്‌ അയച്ചു, പക്ഷേ രോഗബാധിതനായതിനേ തുടര്‍ന്നു വിശുദ്ധന് തിരിച്ച് വരേണ്ടി വന്നു. വിശുദ്ധന്റെ മടക്കയാത്രയില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന പായ്കപ്പല്‍ നിശ്ചിതമാര്‍ഗ്ഗത്തില്‍ നിന്നും മാറി സിസിലിയില്‍ എത്തി. ഇങ്ങനെയാണ് വിശുദ്ധ അന്തോണീസ് സിസിലിയില്‍ പ്രവേശിച്ചത്….

St. Barnabas

വിശുദ്ധ ബര്‍ണ്ണബാസ് ലെവി ഗോത്രത്തില്‍ പെട്ടവനായിരുന്നു വിശുദ്ധ ബാര്‍ണബാസ്. സൈപ്രസായിരുന്നു വിശുദ്ധന്റെ ജന്മദേശം. യേശുവിന്റെ മരണത്തിനു ശേഷം ഉടനെ തന്നെ വിശുദ്ധന്‍ ക്രിസ്തീയ വിശ്വാസം സ്വീകരിക്കുകയും ജെറുസലേമിലെ ആദ്യകാല ക്രിസ്തീയ സമൂഹത്തിലെ ഒരംഗമായി തീരുകയും ചെയ്‌തു. വിശുദ്ധന്റെ പ്രത്യേകം പരാമര്‍ശിക്കേണ്ടതായ ആദ്യത്തെ പ്രവര്‍ത്തി അദേഹം തനിക്കുള്ളതെല്ലാം വിറ്റ്‌ ആ പണം മുഴുവന്‍ അപ്പസ്തോലന്‍മാരുടെ കാല്‍ക്കല്‍ അടിയറ വെച്ചുവെന്നതാണ്. പുതുതായി വിശ്വാസത്തിലേക്ക്‌ വന്ന വിശുദ്ധ പൗലോസുമായി അദ്ദേഹം പെട്ടെന്ന് തന്നെ സൌഹൃദത്തിലായി. ആദ്യകാല മതപീഡകനായിരുന്ന വിശുദ്ധ പൗലോസിനെ മറ്റുള്ള അപ്പസ്തോലന്മാര്‍ വിശ്വസിക്കാതിരുന്ന അവസരത്തില്‍ വിശുദ്ധ ബാര്‍ണബാസാണ്…

St. Ephrem

വിശുദ്ധ എഫ്രേം മെസപ്പെട്ടോമിയായിലെ നിസിബിസി നിവാസിയുടെ മകനായിട്ടായിരുന്നു വിശുദ്ധ എഫ്രേം ജനിച്ചത്. തന്നെ ജ്ഞാനസ്നാനപ്പെടുത്തിയ മെത്രാനായ ജെയിംസിന്റെ മേല്‍നോട്ടത്തിന്‍ കീഴിലായിരിന്നു വിശുദ്ധന്‍ വിദ്യാഭ്യാസം ആര്‍ജിച്ചത്. വളരെ പെട്ടെന്ന്‍ തന്നെ എഫ്രേം വിശുദ്ധിയിലും, അറിവിലും അപാരമായ പുരോഗതി കൈവരിക്കുകയും, അധികം താമസിയാതെ നിസിബിസിലെ വിദ്യാലയത്തില്‍ അധ്യാപകനായി നിയമിതനാവുകയും ചെയ്‌തു. മെത്രാനായ ജെയിംസിന്റെ മരണത്തിന് ശേഷം നിസിബിസ് പേര്‍ഷ്യക്കാര്‍ പിടിച്ചടക്കി. അതേതുടര്‍ന്ന്‍ എഫ്രേം എടേസ്സായിലേക്ക് പോയി. അവിടെയെത്തിയ വിശുദ്ധന്‍ ആദ്യകാലങ്ങളില്‍ മലനിരകളില്‍ പാര്‍ത്തുവന്നിരുന്ന സന്യാസിമാര്‍ക്കൊപ്പം താമസിക്കുകയും, പിന്നീട് തനിക്ക് ചുറ്റും തടിച്ചു കൂടുന്ന ജനങ്ങളില്‍ നിന്നും രക്ഷനേടുന്നതിനായി…

St. Mariam Thresia

വിശുദ്ധ മറിയം ത്രേസ്യ തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ ഗ്രാമത്തിലെ ചിറമേല്‍ മങ്കിടിയന്‍ തോമായുടേയും, താണ്ടായുടേയും മകളായാണ് മറിയം ത്രേസ്യാ ജനിച്ചത്. തോമ-താണ്ടാ ദമ്പതികളുടെ രണ്ട് ആണ്‍കുട്ടികളും, മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്ന അഞ്ച് മക്കളില്‍ മൂന്നാമത്തവളായിരിന്നു മറിയം ത്രേസ്യ. ഉത്തമമാതൃകയായ അവളുടെ അമ്മയുടെ ശിക്ഷണത്തില്‍ വളരെയേറെ ഭക്തിയിലും, വിശുദ്ധിയിലുമായിരുന്നു അവള്‍ വളര്‍ന്ന് വന്നത്. ധാരാളം ഭൂസ്വത്തുക്കള്‍ ഉള്ള ഒരു സമ്പന്ന കുടുംബമായിരുന്നു അവരുടേതെങ്കിലും, ത്രേസ്യായുടെ അപ്പൂപ്പന്‍ തന്റെ ഏഴ് പെണ്‍മക്കളേയും സ്ത്രീധനം നല്‍കി വിവാഹം ചെയ്തയക്കുവാനായി ഭൂമി വിറ്റ് തീര്‍ക്കുകയും ക്രമേണ അവര്‍ ദരിദ്രരായി തീരുകയും ചെയ്‌തു….

St. Justin

വിശുദ്ധ ജസ്റ്റിന്‍ പലസ്തീനായിലെ നാബ്ലസ്‌ സ്വദേശിയായിരുന്ന പ്രിസ്കസിന്റെ മകനായിരുന്ന ജസ്റ്റിന്‍. വിദ്യാഭ്യാസത്തിനു വേണ്ടിയായിരുന്നു തന്റെ യുവത്വം മുഴുവന്‍ വിശുദ്ധന്‍ ചിലവഴിച്ചിരുന്നത്. അവന് പ്രായപൂര്‍ത്തിയായപ്പോള്‍ തത്വശാസ്ത്രത്തോടുമുള്ള അടങ്ങാത്ത ആഗ്രഹം നിമിത്തം ജസ്റ്റിന്‍ ഒരു തത്വശാസ്ത്ര വിദ്യാര്‍ത്ഥിയാവുകയും എല്ലാ തത്വശാസ്ത്രജ്ഞരുടേയും കൃതികള്‍ വിശദമായി പഠിക്കുകയും ചെയ്തു. അവയില്‍ മിക്കവയിലും അബദ്ധജടിലമായ സിദ്ധാന്തങ്ങളും, തെറ്റുകളുമാണെന്ന്‍ വിശുദ്ധന്‍ മനസ്സിലാക്കി. അപരിചിതനായ ഒരു വൃദ്ധനില്‍ നിന്നും സ്വര്‍ഗ്ഗീയ ജ്ഞാനത്തിന്റെ പ്രകാശം വിശുദ്ധന് ലഭിക്കുകയും, ക്രിസ്തീയ വിശ്വാസമാണ് സത്യദര്‍ശനമെന്ന് മനസ്സിലാക്കുകയും ചെയ്തു. തുടര്‍ന്നു വിശുദ്ധന്‍ ക്രിസ്തുമതത്തെ സ്വീകരിച്ചു. ക്രിസ്തുവില്‍ ഒന്നായതിന് ശേഷം രാവും…