St. Alphonsus Liguori

വിശുദ്ധ അല്‍ഫോന്‍സസ് ലിഗോരി ഒരു വിശുദ്ധനെന്ന നിലയ്‌ക്കു മാത്രമല്ല, അല്‍ഫോന്‍സസ് മരിയ ലിഗോരി നമുക്ക് മാതൃകയാവേണ്ടത്. ഒരു നിമിഷം പോലും ജീവിതത്തില്‍ പാഴാക്കിക്കളയില്ല എന്നു കഠിനമായ ശപഥം എടുത്ത വ്യക്തിയായിരുന്നു അദ്ദേഹം. ജീവിച്ചിരുന്ന 91 വര്‍ഷങ്ങളില്‍ അദ്ദേഹം അതു തെളിയിക്കുകയും ചെയ്‌തു. ഇറ്റലിയിലെ കുലീനവും ധനികവുമായ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച അല്‍ഫോന്‍സസ് അസാമാന്യ ബുദ്ധിശക്തിയും സാമര്‍ഥ്യവുമുള്ള ഒരു ബാലനായിരുന്നു. പഠനത്തില്‍ സമര്‍ഥനായിരുന്ന അദ്ദേഹം 16-ാം വയസില്‍ നേപ്പിള്‍സ് സര്‍വകലാശാലയില്‍ നിന്നു നിയമബിരുദമെടുത്തു. 21-ാം വയസു മുതല്‍ കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. ഏതു കേസ് എടുത്താലും…

St. Ignatius of Loyola

വിശുദ്ധ ഇഗ്നേഷ്യസ് ലയോള സ്പെയിനിലെ കാന്‍ബ്രിയായിലുള്ള ലൊയോളയിലെ ഒരു കുലീന കുടുംബത്തിലായിരുന്നു ഇഗ്നേഷ്യസ്‌ ലൊയോള ജനിച്ചത്. ആദ്യം അവിടുത്തെ കത്തോലിക്കാ രാജാവിന്റെ രാജാധാനിയില്‍ സേവനം ചെയ്ത ഇഗ്നേഷ്യസ്, പിന്നീട് സൈന്യത്തില്‍ ചേര്‍ന്നു. 1521-ല്‍ പാംബെലൂന സൈനീക ഉപരോധത്തില്‍ പീരങ്കിയുണ്ട കൊണ്ട് കാലില്‍ മുറിവേറ്റ വിശുദ്ധന്‍, തന്റെ രോഗാവസ്ഥയിലെ വിശ്രമകാലം മുഴുവനും ക്രൈസ്തവപരമായ പുസ്തകങ്ങള്‍ വായിക്കുവാനായി ചിലവഴിച്ചു. അത് വഴിയായി യേശുവിന്റെ വഴിയേ പിന്തുടര്‍ന്ന വിശുദ്ധരെ പോലെ അവിടുത്തെ പിന്തുടരുവാനുള്ള ശക്തമായ ആഗ്രഹം വിശുദ്ധനില്‍ ജനിച്ചു. മൊണ്‍സെറാറ്റിലുള്ള പരിശുദ്ധ മാതാവിന്റെ ദേവാലയത്തെക്കുറിച്ച് കേട്ട വിശുദ്ധന്‍ മൊണ്‍സെറാറ്റില്‍…

St. Martha

വിശുദ്ധ മര്‍ത്താ യേശുവിന്റെ ജീവിതകാലത്ത് തന്നെ അവിടുത്തെ ഏറെ സ്‌നേഹി ക്കുകയും യേശുവില്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്ത വിശുദ്ധയാ ണ് മര്‍ത്ത. യേശു മരണത്തില്‍ നിന്ന് ഉയര്‍പ്പിച്ച ലാസറിന്റെയും മറിയത്തിന്റെയും സഹോദരി. സുവിശേഷങ്ങളില്‍ പല ഭാഗത്തും ഈ സഹോദരരുടെ കഥ പറയുന്നുണ്ട്. ജറുസലേമില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയുള്ള ബഥനി എന്ന ഗ്രാമത്തിലാണ് മര്‍ത്ത തന്റെ സഹോദരര്‍ക്കൊപ്പം ജീവിച്ചിരുന്നത്. മര്‍ത്തയായിരുന്നു ഇവരില്‍ മൂത്തത്. യേശു പല തവണ ഇവരുടെ ഭവനം സന്ദര്‍ശിച്ചിരുന്നുവെന്ന് ബൈബിള്‍ പറയുന്നു. ലൂക്കായുടെ സുവിശേഷം പത്താം അധ്യായത്തില്‍ യേശു ഈ ഭവനം…

St. Alphonsa

വിശുദ്ധ അല്‍ഫോന്‍സാമ്മ 1910 ഓഗസ്റ്റ് 19ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ചുറ്റിയത് കണ്ട് ഭയപ്പെട്ടതിനാല്‍ മാസം തികയാതെ എട്ടാം മാസത്തിലാണ് വിശുദ്ധ ജനിച്ചത്. അവള്‍ ജനിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 27ന് സീറോമലബാര്‍ സഭാ ആചാരമനുസരിച്ച് ജോസഫ് ചക്കാലയില്‍ അച്ചന്‍ അല്‍ഫോന്‍സാമ്മയെ മാമോദീസാ മുക്കുകയും അവള്‍ക്ക് അന്നക്കുട്ടി എന്ന പേര് നല്‍കുകയും ചെയ്‌തു. മൂന്ന് മാസങ്ങള്‍ക്ക്…

Sts. Joachim and Anne

വിശുദ്ധ ജോവാക്കിമും വിശുദ്ധ ഹന്നായും നിരവധി അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കാനഡായിലെ പ്രസിദ്ധമായ വിശുദ്ധ ആന്നേ ഡെ ബീപ്രേ ദേവാലയത്തെക്കുറിച്ച് അറിയാത്തവര്‍ വളരെ ചുരുക്കമേ കാണുകയുള്ളൂ. ഇവിടെ രോഗശാന്തി ലഭിക്കുന്ന അനേകം മുടന്തന്‍മാര്‍ തങ്ങളുടെ ക്രച്ചസ് ഉപേക്ഷിക്കുന്നു. വിശുദ്ധ ജോവാക്കിമിനോടും വിശുദ്ധ ഹന്നായോടും (പരിശുദ്ധ കന്യാമറിയത്തിന്റെ അമ്മയെ അന്ന എന്ന് വിളിക്കാറുണ്ട്. ആന്‍ (Anne) എന്ന ആംഗലേയ നാമം ഗ്രീക്കിലെ ഹന്ന എന്ന വാക്കില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. ) പ്രാര്‍ത്ഥിക്കുവാനായി ആയിരകണക്കിന് മൈലുകള്‍ അപ്പുറത്ത് നിന്നുപോലും ഈ ദേവാലയത്തിലേക്ക്‌ തീര്‍ത്ഥാടകര്‍ പ്രവഹിക്കുന്നു. ഒരുകാലത്ത്‌…

St. James

വിശുദ്ധ യാക്കോബ് ശ്ലീഹാ ഗലീലിയിലെ മീന്‍പിടുത്തക്കാരനായിരുന്ന സെബദിയുടെ മക്കളിലൊരുവനായിരിന്നു വിശുദ്ധ യാക്കോബ്. ‘ഇടിമുഴക്കത്തിന്റെ മകന്‍’ എന്നും പേരിലാണ് വിശുദ്ന്‍ അറിയപ്പെടുന്നത്. യാക്കോബ് നാമധാരികളായ മറ്റുള്ളവരില്‍ നിന്നും തിരിച്ചറിയുവാനായി വിശുദ്ധന്‍ ‘വലിയ യാക്കോബ്’ എന്ന പേരിലും അറിയപ്പെടുന്നു. വിശുദ്ധ പത്രോസിനും, വിശുദ്ധ യോഹന്നാനുമൊപ്പം യാക്കോബിനും യേശുവിന്റെ രൂപാന്തരീകരണത്തിന് സാക്ഷ്യം വഹിക്കുവാനുള്ള ഭാഗ്യം ഉണ്ടായി. പിന്നീട് യേശുവിന്റെ ഗെത്സമന്‍ തോട്ടത്തിലെ കഠിനയാതനയുടെ സമയത്തും വിശുദ്ധനുണ്ടായിരുന്നു. ഹേറോദ് അഗ്രിപ്പായുടെ ഉത്തരവനുസരിച്ച് 42 അല്ലെങ്കില്‍ 43-ല്‍ ജെറുസലേമില്‍ വെച്ച് വിശുദ്ധനെ തലയറുത്ത് കൊലപ്പെടുത്തുകയാണുണ്ടായത്. ഈ വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ തങ്ങളുടെ പക്കല്‍…

St. Mary Magdalene

വിശുദ്ധ ​​മ​ഗ്‌ദ​​ലേന മറിയം മാര്‍ത്തായുടേയും, ലാസറിന്റെയും സഹോദരിയായിരുന്ന ബെഥാനിയയിലെ മറിയത്തില്‍ നിന്നും ഭിന്നയായ മറ്റൊരു സ്ത്രീയായിട്ടാണ് മഗ്ദലന മറിയത്തെ പറ്റി ഗ്രീക്ക് സഭാപിതാക്കന്‍മാര്‍ പരാമര്‍ശിക്കുന്നത്. ഐതീഹ്യങ്ങളില്‍ പലപ്പോഴും മഗ്ദലന മറിയത്തെ ലൂക്കായുടെ സുവിശേഷത്തില്‍ 7:36-50-ല്‍ പറഞ്ഞിട്ടുള്ള യേശുവിന്റെ പാദം കഴുകി തുടച്ച പാപിനിയായ സ്ത്രീയായിട്ടും യോഹന്നാന്റെ സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്ന മാര്‍ത്തായുടേയും, ലാസറിന്റെയും സഹോദരിയായിരുന്ന ബഥാനിയയിലെ മറിയവുമായിട്ടാണ് പരാമര്‍ശിച്ചിട്ടുള്ളത്‌. എ.ഡി. ആറാം നൂറ്റാണ്ടിലെ മഹാനായ ഗ്രിഗറിയുടെ അഭിപ്രായത്തില്‍ വിശുദ്ധ ലിഖിതങ്ങളില്‍ കാണുന്ന ഈ രണ്ട് സ്ത്രീകളും ഒരാള്‍ തന്നെയാണ്. അതായത്, ബഥാനിയായില്‍ നിന്നും വരികയും പാപ…

Our Lady of Mount Carmel

കര്‍മ്മല മാതാവ് വിശുദ്ധ ഗ്രന്ഥത്തില്‍ കാര്‍മ്മല്‍ മലയെ ക്കുറിച്ച് പല സ്ഥലങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഒരു കൂട്ടം സന്യാസിമാര്‍ ആ മലനിരകളിലേക്ക് പിന്‍വാങ്ങുകയും ദൈവമാതാവായ പരിശുദ്ധ മറിയത്തിന്റെ മാദ്ധ്യസ്ഥതയില്‍ ധ്യാനാത്മകമായ ജീവിതം നയിക്കുവനായി കാര്‍മ്മലൈറ്റ് സഭക്ക് ആരംഭം കുറിക്കുകയും ചെയ്‌തു. ഇന്ന്‍ കാര്‍മ്മല്‍ മലയിലെ പരിശുദ്ധ മാതാവിനോടുള്ള ഭക്തി ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ‘ബ്രൌണ്‍ സ്കാപ്പുലര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍മ്മലിലെ പരിശുദ്ധ മാതാവിന്റെ ‘ഉത്തരീയത്തെ’ ക്കുറിച്ച് ഭൂരിഭാഗം വിശ്വാസികള്‍ക്കും അറിവുള്ളതാണല്ലോ. കുരിശുയുദ്ധത്തില്‍ പങ്കാളിയായിരുന്ന ബെര്‍ത്തോള്‍ഡിന്റെ പ്രയത്നത്താല്‍ കാര്‍മല്‍ മലയില്‍ താമസിച്ചിരുന്ന ഒരു…

St. Benedict

വിശുദ്ധ ബെനഡിക്‌ട് 480-ല്‍ ഉംബ്രിയായിലെ നര്‍സിയയിലാണ് വിശുദ്ധ ബെനഡിക്ട് ജനിച്ചത്. വിദ്യാഭ്യാസത്തിനായി റോമിലേക്കയക്കപ്പെട്ട വിശുദ്ധന്‍ അധികം താമസിയാതെ വിശുദ്ധന്‍ നഗരത്തിലെ തിന്മകള്‍ നിമിത്തം 500-ല്‍ അവിടം വിട്ട് 30 മൈലുകളോളം ദൂരെയുള്ള എന്‍ഫിഡെയിലേക്ക്‌ പോയി. ഒരു സന്യാസിയായി ജീവിക്കുവാനായിരുന്നു വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നത്. അതിനാല്‍ സുബിയാക്കോ മലനിരയിലെ ഒരു ഗുഹയില്‍ മൂന്ന് വര്‍ഷങ്ങളോളം റൊമാനൂസ്‌ എന്ന സന്യാസിയുടെ സഹായങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഏകാന്ത ജീവിതം നയിച്ചു. ഏകാന്തജീവിതമായിരുന്നു വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ വിശുദ്ധിയും സന്യാസപരമായ കാഠിന്യങ്ങളും നിമിത്തം അദ്ദേഹം പരക്കെ അറിയപ്പെടുകയും വിക്കോവാരോയിലെ ഒരു കൂട്ടം സന്യാസികള്‍…

St. Maria Goretti

വിശുദ്ധ മരിയ ഗൊരേത്തി 1890-ല്‍ ഇറ്റലിയിലെ കൊറിനാള്‍ഡിയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് വിശുദ്ധ മരിയ ഗൊരേറ്റി ജനിച്ചത്‌. നെറ്റൂണോക്ക് സമീപം തന്റെ മാതാവിനെ വീട്ടുവേലകളില്‍ സഹായിച്ചുകൊണ്ടുള്ള വളരെ ദുരിതപൂര്‍ണ്ണമായൊരു ബാല്യമായിരുന്നു വിശുദ്ധയുടേത്‌. അതേ സമയം പ്രാര്‍ത്ഥന നിറഞ്ഞ, വളരെ ഭക്തിപൂര്‍വ്വമായൊരു ജീവിതമായിരുന്നു മരിയയുടേത്‌. മരിയയ്‌ക്ക് 12 വയസ്സുള്ളപ്പോള്‍ തന്നെ പ്രതിരോധിക്കുവാന്‍ കഴിയാത്തവിധം കഠിനമായ പരീക്ഷയെ നേരിടേണ്ടി വന്ന കാര്യം ഓരോ ക്രൈസ്തവനും സുപരിചിതമാണ്. 1902-ല്‍ തന്റെ വിശുദ്ധിയെ സംരക്ഷിക്കുവാന്‍ വേണ്ടി ധീരമായി ചെറുത്തു നിന്ന മരിയയെ അലെസ്സാണ്ട്രോ സെറെനെല്ലിയ എന്നയാള്‍ കുത്തികൊലപ്പെടുത്തുകയായിരുന്നു. ‘ഇമിറ്റേഷന്‍ ഓഫ്…