St. Ambrose

വി. അംബ്രോസ് ഏതാണ്ട് 333-ല്‍ ട്രിയറിലുള്ള ഒരു റോമന്‍ പ്രഭു കുടുംബത്തിലാണ് അംബ്രോസ് ജനിച്ചത്‌. വിശുദ്ധന്റെ പിതാവിന്റെ മരണത്തിനു ശേഷം അദ്ദേഹം റോമിലേക്ക് പോയി. അധികം താമസിയാതെ അദ്ദേഹം അവിടുത്തെ സ്ഥാനപതിയായി നിയമിതനാവുകയും മിലാനില്‍ താമസം ഉറപ്പിക്കുകയും ചെയ്‌തു. മെത്രാന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലി നാസ്ഥികരും കത്തോലിക്കരും തമ്മിലുള്ള ഒരു തര്‍ക്കം പരിഹരിക്കുന്നതിനിടക്ക്‌ വിശ്വാസ സ്ഥിരീകരണത്തിനായി തയ്യാറെടുത്ത് കൊണ്ടിരുന്ന അദ്ദേഹം സന്ദര്‍ഭവശാല്‍ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ തുടര്‍ന്ന്‍ അദ്ദേഹം പൂര്‍ണ്ണ മനസ്സോടുംകൂടി ദൈവശാസ്ത്ര പഠനത്തിനായി ഉത്സാഹിച്ചു. കൂടാതെ തന്റെ സമ്പാദ്യമെല്ലാം പാവങ്ങള്‍ക്ക്‌ വീതിച്ചു നല്‍കുകയും ചെയ്‌തു….

St. Francis Xavier

വി. ഫ്രാന്‍സിസ് സേവ്യര്‍ തിരുസഭയിലെ തിളക്കമാര്‍ന്ന സുവിശേഷ പ്രവര്‍ത്തകരില്‍ ഒരാളായിരിന്നു വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യര്‍. സ്പെയിനിലെ പ്രഭു കുടുംബമായ ബാസ്ക്യു കുടുംബത്തിലാണ് വിശുദ്ധന്റെ ജനനം. പാരീസിലെ സര്‍വ്വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബിരുദാനന്തര ബിരുദം നേടിയ ശേഷം അവിടെ തന്നെ അദ്ദേഹം തത്വശാസ്ത്രം പഠിപ്പിച്ചു തുടങ്ങി. ഇവിടെ വെച്ചാണ് അദ്ദേഹം ലൊയോളയിലെ വിശുദ്ധ ഇഗ്നേഷ്യസിനെ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് അദ്ദേഹം ആദ്യ ഏഴ് ജെസ്യൂട്ടുകളില്‍ ഒരാളായി തീര്‍ന്നു. അവര്‍ വിശുദ്ധ നഗരം സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചെങ്കിലും വെനീസും തുര്‍ക്കിയും തമ്മിലുള്ള യുദ്ധം കാരണം അവര്‍ക്കതിന് സാധിച്ചില്ല. അതിനാല്‍ കുറച്ചു…

St. Andrew

അന്ത്രയോസ് ശ്ലീഹ ക്രിസ്തുവിനെ അനുഗമിച്ച ആദ്യ ശിഷ്യന്മാര്‍ വിശുദ്ധ പത്രോസിന്റെ സഹോദരനായ അന്ത്രയോസും, യോഹന്നാനുമാണ്. ക്രിസ്തുവുമായുള്ള ഇവരുടെ ആദ്യത്തെ കണ്ടുമുട്ടലിനെപ്പറ്റി വളരെ ലളിതവും മനോഹരമായും സുവിശേഷത്തില്‍ വിവരിച്ചിരിക്കുന്നു (യോഹ 1:35-42). പത്രോസ്, യാക്കോബ്, യോഹന്നാന്‍ തുടങ്ങിയ യേശുവിന്റെ അടുത്ത അപ്പസ്തോലന്‍മാരുടെ കൂട്ടത്തില്‍ അന്ത്രയോസ് ഉള്‍പ്പെടുന്നില്ല.അതേ സമയം തന്നെ സുവിശേഷകരാകട്ടെ അസാധാരണമായി ഒന്നും അദ്ദേഹത്തെ കുറിച്ച് വിവരിക്കുന്നുമില്ല. പക്ഷേ അപ്പസ്തോല പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ള പഠനങ്ങള്‍ ഈ വിശുദ്ധനു രക്ഷകനോടും കുരിശിനോടുമുള്ള അപാരമായ സ്നേഹത്തെ വളരെയേറെ എടുത്ത് കാട്ടുന്നു. തിരുസഭയാകട്ടെ വിശുദ്ധ കുര്‍ബ്ബാനയിലും സഭയുടെ ദിവസേനയുള്ള ആരാധനക്രമ…

Sts. Elizabeth and Zachariah

വിശുദ്ധരായ സക്കറിയയും എലിസബത്തും ചരിത്രപരമായി ഇന്ന് വിശുദ്ധ സ്നാപക യോഹന്നാന്റെ മാതാപിതാക്കളായ വിശുദ്ധ സക്കറിയായുടെയും എലിസബത്തിന്റെയും തിരുനാളാണ്. പല വിശുദ്ധരുടെയും പേരായ എലിസബത്ത് എന്ന പേരിന്റെ അര്‍ത്ഥം ‘ആരാധിക്കുന്നവള്‍’ എന്നാണ്. ഈ വിശുദ്ധയെ കുറിച്ച് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്, വിശുദ്ധ ലൂക്കായുടെ സുവിശേഷ പ്രകാരം സക്കറിയായുടെ ഭാര്യയും വിശുദ്ധ സ്നാപക യോഹന്നാന്റെ അമ്മയുമാണ് എന്നാണ്. പുരോഹിതനായ ആരോണിന്റെ പിന്‍തലമുറക്കാരിയുമാണ് ഈ വിശുദ്ധ. സുവിശേഷമനുസരിച്ച് ജൂദിയ എന്ന മലയോര പട്ടണത്തില്‍ തന്റെ ഭര്‍ത്താവിന്റെ ഒപ്പം കറപുരളാത്ത ജീവിതം നയിച്ചവളാണ് വിശുദ്ധ. ഒരു മകന് വേണ്ടിയുള്ള തുടര്‍ച്ചയായ പ്രാര്‍ത്ഥനകളുമായി…

St. Jerome

വേദപാരംഗതനായ വിശുദ്ധ ജെറോം എ‌ഡി 345-നോടടുത്ത്, ദാല്‍മേഷ്യായിലെ സ്ട്രിഡോണില്‍ ജനിച്ച വിശുദ്ധ ജെറോം, ക്രിസ്തീയ മഹാസാമ്രാജ്യത്തിലെ ഏറ്റവും മഹാത്മാക്കളായ വേദപണ്ഡിതന്മാരില്‍ ഒരാളായിരുന്നു. സ്വന്തം നാട്ടിലെ സ്കൂള്‍ വിദ്യാഭാസത്തിനു ശേഷം, 8 വര്‍ഷക്കാലം അദ്ദേഹം റോമില്‍ പ്രസംഗകല അഭ്യസിച്ചു. ഇതിനു ശേഷം, അക്ക്വിലിയിലേക്ക് മടങ്ങിവന്ന്, അദ്ദേഹം അവിടെ ഒരു സന്യാസസഭ സ്ഥാപിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം ആ സഭ ഛിന്നഭിന്നമായപ്പോള്‍, അദ്ദേഹം കിഴക്കന്‍ നാടുകളിലേക്ക് യാത്ര തിരിച്ചു. അവിടെ വച്ച് അദ്ദേഹം, മാല്‍ക്കസ് എന്ന് പേരുള്ള ഒരു വന്ദ്യ വയോധികനായ മഹര്‍ഷിയെ കണ്ടുമുട്ടി. ശൂന്യമായ ഒരു…

Archangels Michael, Gabriel and Raphael

മാലാഖമാരായ മിഖായേല്‍, ഗബ്രിയേല്‍, റഫായേല്‍ ബൈബിളില്‍ മാലാഖമാരെപ്പറ്റി പല ഭാഗ ത്തും പറയുന്നുണ്ടെങ്കിലും മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍ എന്നി വരുടെ മാത്രമേ പേര് പറയുന്നുള്ളു. ഇവര്‍ മൂന്നു പേരും പ്രധാന മാലാഖമാര്‍ എന്നറിയപ്പെടുന്നു. ശുദ്ധീകരിക്കപ്പെട്ട ആത്മാക്കളാണ് മാലാഖമാര്‍. മാലാഖ എന്നാ വാക്കിന്റെ അര്‍ത്ഥം ‘ദാസന്‍’ അല്ലെങ്കില്‍ ‘ദൈവത്തിന്റെ ദൂതന്‍’ എന്നാണ്. മനുഷ്യരിലും ഉന്നത സ്ഥാനം വഹിക്കുന്ന സ്വര്‍ഗ്ഗീയ ആത്മാക്കളാണ് മാലാഖമാര്‍. മാലാഖമാര്‍ക്ക് ഭൗതീകമായ ശരീരമില്ല. അവര്‍ തങ്ങളുടെ നിലനില്‍പ്പിനൊ പ്രവര്‍ത്തികള്‍ക്കോ ഭൗതീകമായ ഒരു വസ്തുവിനെയോ അവര്‍ ആശ്രയിക്കുന്നുമില്ല. വിശുദ്ധരിലും ഭിന്നരാണ്‌ മാലാഖമാര്‍. എണ്ണിതീര്‍ക്കുവാന്‍ കഴിയാത്തവിധം…

St. Vincent de Paul

വി. വിന്‍സെന്റ് ഡി പോള്‍ പതിനേഴാം നൂറ്റാണ്ടിലെ ഫ്രാന്‍സിലെ പുരോഹിതനും, പാവങ്ങള്‍ക്കും സമൂഹത്തില്‍ നിന്നും പിന്തള്ളപ്പെട്ടവര്‍ക്കും വേണ്ടിയുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ വഴി ‘കാരുണ്യത്തിന്റെ മധ്യസ്ഥന്‍’ എന്നറിയപ്പെടുന്ന വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ ഓര്‍മ്മപുതുക്കല്‍ സെപ്റ്റംബര്‍ 27-നാണ് തിരുസഭ കൊണ്ടാടുന്നത്. ഫ്രാന്‍സിന്റെ തെക്ക്‌-പടിഞ്ഞാറന്‍ ഭാഗത്തുള്ള ഒരു പാവപ്പെട്ട കുടുംബത്തില്‍ 1576 നും 1581നും ഇടക്കാണ് വിശുദ്ധന്‍ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ വിശുദ്ധന്‍ തന്റെ കഴിവുകള്‍ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. പതിനഞ്ചാം വയസ്സില്‍ തന്നെ അദ്ദേഹം ദൈവശാസ്ത്ര പഠനമാരംഭിച്ചു. 1600-ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച വിശുദ്ധന്‍ കുറച്ചു കാലം ടൌലോസില്‍…

St. Mathew

വി. മത്തായി ശ്ലീഹാ ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ ജിവിതം യേശുവിന്റെ സുവിശേഷ പ്രഘോഷണത്തിനും പ്രേഷിത ദൗത്യത്തിനുമായി ചിലവഴിച്ചു. തിരുസഭ സെപ്റ്റംബര്‍ 21-നാണ് വിശുദ്ധന്റെ തിരുനാള്‍ കൊണ്ടാടുന്നത്. പൗരസ്ത്യ കത്തോലിക്കരും, ഓര്‍ത്തഡോക്സ് സഭക്കാരും വിശുദ്ധ മത്തായിയുടെ രക്തസാക്ഷിത്വത്തിനു ശേഷം വിജാതീയരില്‍ നിന്നും മതപരിവര്‍ത്തനം ചെയ്ത രാജകുമാരനായ വിശുദ്ധ ഫുള്‍വിയാനൂസിനൊപ്പം നവംബര്‍ 16-നാണ് വിശുദ്ധ മത്തായിയുടെ തിരുനാള്‍ ദിനമായി കൊണ്ടാടുന്നത്. വിശുദ്ധ മത്തായിയുടെ ജീവിതത്തെക്കുറിച്ച് വളരെ പരിമിതമായ വിവരങ്ങളാണ് നമുക്ക്‌ ലഭ്യമായിട്ടുള്ളതെങ്കിലും, ക്രിസ്തുവിന്റെ പ്രേഷിത ദൗത്യത്തെക്കുറിച്ച് വിശുദ്ധന്‍ എഴുതിയിട്ടുള്ളതായ…

The Exaltation of the Cross

വി. കുരിശിന്റെ പുകഴ്‌ച്ച എ‌ഡി 326 ല്‍ കോണ്‍സ്റ്റന്റെയിന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി യേശുവിനെ കുരിശില്‍ തറച്ച യഥാര്‍ത്ഥ കുരിശു കണ്ടെത്തിയെന്നാണ് ചരിത്ര സാക്ഷ്യം. എന്നാല്‍ പേര്‍ഷ്യന്‍ രാജാവായിരുന്ന കൊസ്റോവാസ് ഇത് കയ്യടക്കി. എ‌ഡി 629-ല്‍, ഹെരാലിയസ് ചക്രവര്‍ത്തി ഈ വിശുദ്ധ വസ്തു വീണ്ടെടുത്ത് ജെറുസലേമില്‍ കൊണ്ടുവന്ന് കാത്ത് സൂക്ഷിച്ചു. പിടിച്ചെടുത്ത കുരിശ് സ്വന്തം തോളില്‍ ചുമന്ന് കൊണ്ടാണ്‌ ഹെറാലിയസ് ചക്രവര്‍ത്തി കാല്‍വരിയിലേക്ക് നീങ്ങിയത്. വിലയേറിയ വസ്ത്രങ്ങള്‍ ധരിച്ച്, വിശേഷ രത്നക്കല്ലുകള്‍ പതിച്ച ആഭരണങ്ങളുമണിഞ്ഞാണ്‌ ചക്രവര്‍ത്തി കുരിശ് ചുമന്നത്. കാല്‍വരിയുടെ കവാടത്തിലെത്തിയപ്പോള്‍, ഒരതിശയകരമായ…

Commemoration of All the Faithful Departed

സകല മരിച്ചവരുടെയും ഓര്‍മ്മ “പുണ്യവാന്‍മാരുടെ ഐക്യത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” എന്ന് ഓരോ വിശ്വാസപ്രമാണത്തിലും നമ്മള്‍ ഏറ്റുചൊല്ലുമ്പോള്‍ അത് ഒരു വലിയ വിശ്വാസ സത്യത്തിലേക്കു നമ്മെ നയിക്കുന്നു. സഭ എന്നത് ജീവിച്ചിരിക്കുന്നവരുടെയും മരിച്ചു സ്വര്‍ഗ്ഗത്തിലായിരിക്കുന്നവരുമായ എല്ലാ വിശ്വാസികളുടെയും ഒരു കൂട്ടായ്മയാണ് എന്ന സത്യം. റോമന്‍ രക്തസാക്ഷിത്വ വിവരണത്തില്‍ ഇങ്ങനെ പറയുന്നു, “നമ്മില്‍ നിന്ന് വിട്ടുപിരിഞ്ഞ വിശ്വസ്തരായ ആത്മാക്കളുടെ ഓര്‍മ്മക്കായാണ് സകല മരിച്ചവരുടെയും ഓര്‍മ്മ ദിവസം ആചരിക്കുന്നത്, നമ്മുടെ അമ്മയായ തിരുസഭ എല്ലാ ബഹുമാനങ്ങളോടും കൂടി അവളില്‍ നിന്ന് വേര്‍പിരിഞ്ഞ് ഇതിനോടകം തന്നെ സ്വര്‍ഗ്ഗീയ ആനന്ദം അനുഭവിക്കുന്ന…