St. Sebastian

വി. സെബസ്‌ത്യാനോസ് പരിശുദ്ധ മറിയവും യൗസേപ്പ് പിതാവും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ വണങ്ങുന്ന വിശുദ്ധരില്‍ ഒരാളാണ് സെബാസ്റ്റിയന്‍ (സെബസ്ത്യാനോസ്). കേരളത്തിലെ നിരവധി ദേവാലയങ്ങള്‍ ഈ വിശുദ്ധന്റെ മധ്യസ്ഥതയിലുള്ളതാണ്. റോമന്‍ സേനയിലെ വെറുമൊരു പടയാളിയായിരുന്ന സെബാസ്റ്റിയന്‍ ലോകമെങ്ങും അറിയപ്പെടുന്ന വിശുദ്ധനായി മാറിയ കഥ ഏതൊരാളെയും വിശുദ്ധ ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. സെബാസ്റ്റിയന്‍ വളരെ സമ്പന്നമായ ഒരു റോമന്‍ കുടുംബത്തിലെ അംഗമായിരുന്നു. മിലാനി ലായിരുന്നു വിദ്യാഭ്യാസം. പഠനം പൂര്‍ത്തിയാക്കി റോമന്‍ സൈന്യത്തില്‍ ചേര്‍ന്നു. ചക്രവര്‍ത്തി യുടെ പ്രിയപ്പെട്ട സൈനികരില്‍ ഒരാളായി മാറാന്‍ സെബസ്ത്യാനോസിനു കഴിഞ്ഞു….

The Feast of Epiphany

ദനഹാത്തിരുനാള്‍ എപ്പിഫനി അഥവാ ദെനഹാ ദനഹാ തിരുനാള്‍ അഥവാ എപ്പിഫനി ആഘോഷത്തിനു പിന്നിലുള്ള ചരിത്രം ഡിസംബര്‍ 26-ഓട് കൂടി പലരെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ്സിന്റെ തിരക്കും ആഘോഷങ്ങളും അവസാനിക്കുന്നു. എന്നാല്‍ ക്രിസ്തീയ ചരിത്രത്തിലുടനീളം നോക്കിയാല്‍ ക്രിസ്തുമസ്സ് 12 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ഒരാഘോഷമാണ്. അതായത് ജനുവരി 6 വരെ. ക്രിസ്തുമസ്സിന്റെ അവസാനം കുറിക്കുന്ന ആഘോഷമാണ് ദനഹാ തിരുനാള്‍ അഥവാ പ്രത്യക്ഷീകരണ തിരുനാള്‍ (എപ്പിഫനി). കേരളത്തില്‍ ഈ ദിനം പിണ്ടിപെരുന്നാള്‍, എന്ന പേരിലും അറിയപ്പെടുന്നു. കത്തോലിക്കാ സഭയിലെ ലത്തീന്‍ ആചാരമനുസരിച്ച്, യേശു ദൈവപുത്രനാണ് എന്ന വെളിപാടിന്റെ ഓര്‍മ്മപുതുക്കലാണ്…

St. John Neumann

വി. ജോണ്‍ ന്യൂമാന്‍ 1811 മാര്‍ച്ച് 28ന് ബൊഹേമിയയിലെ പ്രചാറ്റിറ്റ്സ് ഗ്രാമത്തിലുള്ള ഒരു കാലുറ നെയ്ത്തുകാരന്റെ ആറു മക്കളില്‍ ഒരാളായാണ് വിശുദ്ധ ജോണ്‍ ന്യുമാന്‍ ജനിച്ചത്. തന്റെ അമ്മയില്‍ നിന്നുമാണ് വിശുദ്ധന്‍ ദൈവഭക്തി ശീലിച്ചത്. അവളുടെ പ്രേരണയാല്‍ ജോണ്‍ ബഡ് വെയിസിലെ സെമിനാരിയില്‍ ചേര്‍ന്നു. സെമിനാരി ജീവിതത്തിനിടക്ക് ഒരു സുവിശേഷകനായി അമേരിക്കയില്‍ പോകണമെന്നായിരുന്നു ജോണ്‍ ആഗ്രഹിച്ചിരുന്നത്. അങ്ങിനെ അദ്ദേഹം തന്റെ ജന്മദേശം വിടുകയും, 1836-ല്‍ ന്യൂയോര്‍ക്കിലെ മെത്രാനായിരുന്ന ജോണ്‍ ഡുബോയിസില്‍ നിന്നും പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്‌തു. ദേവാലയങ്ങള്‍ പണിയുകയും, സ്കൂളുകള്‍ സ്ഥാപിക്കുകയും ചെയ്‌തുകൊണ്ട്…

St. Kuriakose Elias Chavara

വി. ചാവറ കുര്യാക്കോസ് ഏലിയാസ് ചാവറ കുടുംബത്തിലെ ഇക്കോയുടേയും (കുര്യാക്കോസ്), മറിയം തോപ്പിലിന്റെയും മകനായിട്ട് 1805 ഫെബ്രുവരി 10ന് ആലപ്പുഴക്കടുത്തുള്ള കൈനകരിയില്‍ ആണ് ചാവറയച്ചന്‍ ജനിച്ചത്. പ്രാദേശിക വിവരമനുസരിച്ച്, ജനിച്ചിട്ട് 8-മത്തെ ദിവസം ആലപ്പുഴ ഇടവക പള്ളിയായ ചേന്നങ്കരി പള്ളിയില്‍ വച്ച് ഈ ബാലനെ മാമോദീസാ മുക്കി. 5 വയസ്സ് മുതല്‍ 10 വയസ്സ് വരെ കുര്യാക്കോസ് ഗ്രാമത്തിലെ വിദ്യാലയത്തില്‍ ചേര്‍ന്ന്‍ ഒരു ആശാന്റെ കീഴില്‍ വിവിധ ഭാഷകളും, ഉച്ചാരണ ശൈലികളും, പ്രാഥമിക ശാസ്ത്രവും പഠിച്ചു. ഒരു പുരോഹിതനാകണമെന്ന ആഗ്രഹത്തില്‍ നിന്നുണ്ടായ പ്രചോദനത്താല്‍ വിശുദ്ധന്‍,…

Holy Innocents

വിശുദ്ധരായ കുഞ്ഞിപൈതങ്ങള്‍ സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ ക്രൂരനായ ഹെറോദേസ് ചക്രവര്‍ത്തിയാല്‍ കൊല്ലപ്പെട്ട പിഞ്ചു പൈതങ്ങളുടെ തിരുനാള്‍ ഇന്ന് നാം ആഘോഷിക്കുകയാണ്. ഇന്നത്തെ തിരുനാള്‍ കൊണ്ട് വെളിവാക്കപ്പെടുന്നത് എത്രമാത്രം ക്രൂരത ആ പൈതങ്ങളുടെ മേല്‍ ചൊരിയപ്പെട്ടുവോ അതിനും മേലെ സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ അവരില്‍ വര്‍ഷിക്കപ്പെട്ടു എന്നുള്ളതാണ്. അതിനാല്‍ ഭൂമി മുഴുവന്‍ ആഹ്ലാദിക്കട്ടെ, ധാരാളം സ്വര്‍ഗ്ഗീയ വിശുദ്ധര്‍ക്ക് ജന്മം നല്‍കുകയും, സകലവിധ നന്മയുംനിറഞ്ഞ തിരുസഭ ജയഭേരി മുഴക്കട്ടെ. വിശുദ്ധ അഗസ്റ്റിന്‍ ഈ കുഞ്ഞി പൈതങ്ങളെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ് “ജൂദായിലെ ബെത്ലഹെമേ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു! നിന്റെ സ്വന്തം പൈതങ്ങള്‍…

St. John The Apostle

അപ്പസ്തോലനും, സുവിശേഷകനുമായ വിശുദ്ധ യോഹന്നാന്‍ ബേദ്‌സയിദക്കാരനായ സെബദിയുടെയും സലോമിയുടെയും മക്കളായിരുന്നു ക്രിസ്തുശിഷ്യരായ യോഹന്നാനും യാക്കോബും. പിതാവായ സെബദി മല്‍സ്യത്തൊഴിലാളിയായിരുന്നു. പിതാവിനെ ഇരുസഹോദരന്മാരും മല്‍സ്യബന്ധനത്തിനു സഹായിച്ചുപോന്നു. പൂര്‍വപിതാക്കന്‍മാര്‍ എഴുതിയിരിക്കുന്ന പലരേഖകളിലും കാണുന്നത് സെബദി ഒരു സമ്പന്നനായ മനുഷ്യനായിരുന്നു വെന്നാണ്. സെബദിക്ക് സ്വന്തമായി ഉണ്ടായിരുന്ന വഞ്ചിയിലാണ് പത്രോസും അന്ത്രയോസും മീന്‍പിടിക്കാന്‍ പോയിരുന്നത്. യോഹന്നാന്റെ അമ്മയായ സലോമി പരിശുദ്ധ കന്യാമറിയത്തിന്റെ സഹോദരിയായിരുന്നുവെന്നും കണക്കാക്കപ്പെടുന്നു. ഗ്രീക്കു ഭാഷയിലും സാഹിത്യത്തിലും യോഹന്നാനു പരിജ്ഞാനമുണ്ടായിരുന്നു എന്നത് പ്രാഥമിക വിദ്യാഭ്യാസം അദ്ദേഹത്തിനു ലഭിച്ചിരുന്നു എന്നതിന്റെ തെളിവാണ്. പത്രോസിന്റെ സഹോദരനായ അന്ത്രയോസിനൊപ്പം സ്‌നാപകയോഹന്നാന്റെ ശിഷ്യനായിരുന്നു യോഹന്നാന്‍….

St. Stephen

വി. എസ്‌തപ്പാനോസ് ക്രൈസ്തവ സഭയുടെ ആദ്യ രക്തസാക്ഷിയാണ് വി. സ്റ്റീഫന്‍ അഥവാ, എസ്തപ്പാനോസ്. ജനങ്ങള്‍ ഇദ്ദേഹത്തെ കല്ലെറിഞ്ഞു കൊല്ലുകയായിരുന്നുവെന്ന് ബൈബിളിലെ നടപടി പുസ്തകത്തില്‍ കാണാം. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് യേശുവിന്റെ ശിഷ്യന്മാര്‍ സുവിശേഷം പ്രസംഗിക്കുവാന്‍ ആരംഭിച്ചതോടെ ആയിരക്കണക്കിനാ ളുകള്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നുകൊണ്ടിരുന്നു. ക്രിസ്ത്യാനികളുടെ സംഖ്യ പെരുകിയപ്പോള്‍ പ്രതിദിന സഹായത്തിനും വിധവകളുടെ സംരക്ഷണം ഏല്‍പ്പിക്കുന്നതിനുമായി ശിഷ്യന്മാര്‍ ഏഴു ശുശ്രൂഷകരെ തിരഞ്ഞെടുത്തു. അവരിലൊരാളായിരുന്നു എസ്തപ്പാനോസ്. ദൈവകൃപയും ശക്തിയും നിറഞ്ഞ് ജനങ്ങളുടെ ഇടയില്‍ എസ്തപ്പാനോസ് നിരവധി അദ്ഭുത ങ്ങളും വലിയ അടയാളങ്ങളും പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളോടു ചെറുത്തു നില്‍ക്കുവാന്‍ വിജാതീയര്‍ക്കു…

Nativity of the Lord

ക്രിസ്തുമസ്; ദൈവപുത്രന്റെ ജനനം ഇന്നു ലോകചരിത്രത്തില്‍ പവിത്രമായ ദിവസമാണ്. വചനം അവതാരമെടുത്ത്‌ മനുഷ്യകുലത്തിന്റെ രക്ഷകനായി ദൈവം ഭൂമിയില്‍ പിറന്ന ദിവസം. പരിണാമ പ്രക്രിയകള്‍ക്കും മേലേ, ദൈവം യഥാര്‍ത്ഥ മനുഷ്യനായി തീര്‍ന്ന അതിബ്രഹത്തായ സംഭവം: ദൈവവും മനുഷ്യനും തമ്മിലുള്ള സംയോജനം, സൃഷ്ടിയും സൃഷ്ടാവും. പരിണാമസിദ്ധാന്ത പ്രകാരമുള്ള വികാസത്തിന്റെ മറ്റൊരു ഘട്ടമല്ല, മറിച്ച്, മനുഷ്യകുലത്തിന് പുതിയമാനങ്ങളും, സാദ്ധ്യതകളും തുറന്നു കൊടുക്കുന്ന സ്നേഹത്തില്‍ അധിഷ്ടിതമായ വ്യക്തിത്വത്തിന്റെ കുത്തിയൊഴുക്കാണ് (Joseph Ratzinger in God and the World: A Conversation with Peter Seewald, 2001, p. 197)….

St. John of the Cross

കുരിശിന്റെ വി. യോഹന്നാന്‍ സ്പെയിനിലെ കാസ്റ്റിലിയന്‍ എന്ന ഭൂപ്രദേശത്ത് ടോലെഡോയിലെ ഫോണ്ടിബെറോസില്‍ നിന്നുമുള്ള ഒരു പാവപ്പെട്ട സില്‍ക്ക്‌ നെയ്ത്ത്കാരന്റെ മകനായി 1542-ലാണ് ജുവാന്‍ ഡി യെപെസ്‌ എന്ന യോഹന്നാന്‍ ജനിച്ചത്‌. അദ്ദേഹത്തിന്റെ പിതാവ്‌ ഒരു സമ്പന്ന പ്രഭു കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഒരു ദരിദ്ര പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനാല്‍ അദ്ദേഹത്തെ കുടുംബത്തില്‍ നിന്ന് പുറത്താക്കുകയും കുടുംബ സ്വത്തിലുള്ള അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്‌തു. അദ്ദേഹം സില്‍ക്ക്‌ നെയ്ത്ത് തന്റെ ജീവിത മാര്‍ഗ്ഗമായി തിരഞ്ഞെടുത്തു. പക്ഷേ അതില്‍ നിന്നും വലിയ വരുമാനമൊന്നും ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.തന്റെ ഭാര്യയേയും, മൂന്ന്‍…

Feast of the Immaculate Conception of the Blessed Virgin Mary

പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ “നന്മ നിറഞ്ഞ മറിയമേ, നിനക്ക് സ്തുതീ” എന്ന പ്രധാന മാലാഖയായ വി. ഗബ്രിയേല്‍ മാലാഖയുടെ പ്രസിദ്ധമായ ഈ അഭിവാദ്യത്താല്‍ പരിശുദ്ധ അമ്മ ആയിരകണക്കിന് നൂറ്റാണ്ടുകളായി ദിനംതോറും ദശലക്ഷകണക്കിന് പ്രാവശ്യം വിശ്വാസികളാല്‍ അഭിവാദ്യം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നു. ഇന്നത്തെ സുവിശേഷത്തിലും ഈ അഭിവാദ്യം പുതുമയോടെ മുഴങ്ങി കേള്‍ക്കുന്നു. ദൈവമഹത്വത്തിന്റെ പൂര്‍ണ്ണ രഹസ്യം പരിശുദ്ധ അമ്മയിലൂടെ യഥാര്‍ത്ഥ്യം പ്രാപിച്ചു എന്ന കാര്യം തിരുസഭയുടെ മക്കള്‍ ഗബ്രിയേല്‍ മാലാഖയുടെ വാക്കുകളില്‍ നിന്നും മനസ്സിലാക്കുന്നു. അപ്പസ്തോലനായ വിശുദ്ധ പൗലോസ് ശ്ലീഹ നമ്മെ പഠിപ്പിച്ചിരിക്കുന്നത് പോലെ സ്വര്‍ഗ്ഗീയ…