St. Mathias

വി. മത്തിയാസ്

നമ്മുടെ രക്ഷകനായ യേശുവിനെ ആദ്യമായി അനുഗമിച്ചവരില്‍, യേശുവിന്റെ 72 അനുയായികളില്‍ ഒരാളാണ് വിശുദ്ധ മത്തിയാസ്. ഉത്ഥാനംവരെയുള്ള യേശുവിന്റെ എല്ലാ ദിവ്യപ്രവര്‍ത്തികള്‍ക്കും വിശുദ്ധ മത്തിയാസ് ദൃക്സാക്ഷിയായിരുന്നു. വഞ്ചകനായ യൂദാസിന്റെ ഒഴിവ് നികത്തുന്നതിനായി ആ സ്ഥാനത്തേക്ക് മറ്റൊരാള്‍ വരും എന്ന് ദാവീദ്‌ പ്രവചിച്ചത് വിശുദ്ധ മത്തിയാസിനെക്കുറിച്ചായിരുന്നു. യേശുവിന്റെ ഉത്ഥാനത്തിനും, പരിശുദ്ധാത്മാവിന്റെ ആഗമനത്തിനും ഇടക്കുള്ള കാലയളവില്‍ അപ്പസ്തോലിക സമൂഹത്തിന് യേശുവിനാല്‍ നിശ്ചയിക്കപ്പെട്ട 12 എന്ന അംഗ സംഖ്യ തികക്കേണ്ടത് ആവശ്യമായിരുന്നു. ആ നറുക്ക്‌ വീണത്‌ വിശുദ്ധ മത്തിയാസിനായിരുന്നു. വിശുദ്ധന്‍ തന്റെ അപ്പസ്തോല സഹോദരന്‍മാര്‍ക്കൊപ്പം ജെറൂസലേമിലെ പീഡനങ്ങള്‍ സഹിക്കുന്നതില്‍ പങ്കാളിയായി.

ക്രിസ്തുവിന്റെ പ്രതിനിധികള്‍ക്ക് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കായി പിരിയേണ്ട സമയം വന്നപ്പോള്‍ വിശുദ്ധന്‍ തനിക്ക് പോകേണ്ടതായ രാജ്യങ്ങളിലേക്ക് പോയി. ഐതിഹ്യമനുസരിച്ച് കാപ്പാഡോസിയയിലേക്കും, കാസ്പിയന്‍ സമുദ്രത്തിന്റെ തീരത്തുള്ള പ്രവിശ്യകളിലേക്കുമാണ് വിശുദ്ധന്‍ പോയത്‌. മറ്റ് അപ്പസ്തോലന്‍മാരുടെ തിരുനാളുകള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമായിരിക്കുന്നത് പോലെ വിശുദ്ധ മത്തിയാസിന്റെ നന്മയേയും, പ്രയത്നങ്ങളെയും, സഹനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക്‌ ലഭ്യമല്ല.

അലെക്സാണ്ട്രിയായിലെ ക്ലെമന്റ്, വിശുദ്ധന്‍ പറഞ്ഞിട്ടുള്ളതായ ചില കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഒരെണ്ണം ഇക്കാലത്തെ ആത്മീയതക്ക് വളരെയേറെ യോജിച്ചതാണ്. “സൃഷ്ടാവ് സ്ഥാപിച്ച വ്യവസ്ഥകളെ പാപം താറുമാറാക്കി. അത് മനുഷ്യനെ തരംതാഴ്‌ത്തുന്ന കാര്യങ്ങളില്‍ ഇഴയുവാന്‍ പ്രേരണ നല്‍കുന്നു. സൃഷ്ടിയുടെ സമയത്ത് ദൈവം നമുക്ക്‌ നല്‍കിയ ദൈവീക മഹത്വത്തിലേക്ക്‌ തിരികെ വരുവാനുള്ള ഏക മാര്‍ഗ്ഗം നിര്‍ബന്ധപൂര്‍വ്വം ശരീരത്തെ ആത്മാവിനു അടിയറവ്‌ വെക്കുക എന്നതാണ്. പക്ഷെ ആത്മാവും മൂലപാപവും കാരണം അത് വികലമാക്കപ്പെട്ടിരിക്കുന്നു. അവളുടെ പ്രവണതകള്‍ തിന്മയിലേക്ക് ചാഞ്ഞുകൊണ്ടിരിക്കുന്നു. ആഴമായ വിശ്വാസവും അറിവുമാണ് ഇതിന് പ്രതിവിധി”.

Matthias, whose name means “gift of God”, was the disciple chosen to replace Judas as one of the twelve Apostles. The Acts of the Apostles state that he was also one of the 72 disciples that the Lord Jesus sent out to preach the good news. Matthias was with the Lord since His Baptism, and was “a witness to Christ’s Resurrection,” according to St. Peter in Acts. He remained with Jesus until His Ascension.

According to various traditions, Matthias preached in Cappadocia, Jerusalem, the shores of the Caspian Sea (in modern day Turkey) and Ethiopia. He is said to have met his death by crucifixion in Colchis or by stoning in Jerusalem.

There is evidence cited in some of the early Church fathers that there was a Gospel according to Matthias in circulation, but it has since been lost, and was declared apocryphal by Pope Gelasius.

He is invoked for assistance against alcoholism, and for support by recovered alcoholics.

Source : www.syromalabarperth.org.au

Leave a Reply

Your email address will not be published. Required fields are marked *