The Guardian Angels

കാവല്‍ മാലാഖമാര്‍

ഭൂമിയിലുള്ള ഒരോ മനുഷ്യനും ഒരു കാവല്‍മാലാഖയുണ്ട്. അത് അവനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയും, രക്ഷ കൈവശപ്പെടുത്തുവാന്‍ സഹായിക്കുകയും ചെയ്യുന്നു. ജനിക്കുന്ന നിമിഷം മുതല്‍ ഈ മാലാഖ തന്റെ ദൗത്യം ആരംഭിക്കുന്നു; ജനനത്തിന് തൊട്ടുമുമ്പ് വരെ, അമ്മയുടെ കാവല്‍മാലാഖയുടെ സംരക്ഷണത്തിലായിരിക്കും. ഈ സംരംക്ഷണം ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്നു; ഈ ലോകത്തിലെ പരിശീലനകാലം, അതായത് മരിക്കുന്ന നിമിഷം വരെ മാത്രമേ ഈ സംരക്ഷണം നിലനില്‍ക്കുകയുള്ളു. ശേഷം, ‘ശുദ്ധീകരണസ്ഥലം’ അല്ലെങ്കില്‍ ‘പറുദീസാ’ വരെ അത് നമ്മുടെ ആത്മാവിനോടൊത്ത് സഞ്ചരിക്കുന്നു; അങ്ങനെ സ്വര്‍ഗ്ഗരാജ്യത്തില്‍ നമ്മുടെ കൂട്ടവകാശിയായിത്തീരുന്നു.

ദൈവം അയക്കുന്ന വേലക്കാരും ദൂതന്മാരുമാണ് മാലാഖമാര്‍. ‘മാലാഖ’ എന്നാല്‍ ഗ്രീക്ക് ഭാഷയില്‍ ‘ദൂത് വാഹകന്‍’ എന്നാണര്‍ത്ഥം. കണ്ണുകള്‍ കൊണ്ട് കാണാന്‍ സാധിക്കുകയില്ലങ്കിലും, നമ്മുടെ ഇഹലോകയാത്രയില്‍ അവര്‍ നമ്മെ സഹായിക്കുന്നുണ്ട്. നമ്മുടെ ജോലിയിലും പഠനത്തിലും സഹായിച്ചും അപകടങ്ങളില്‍ പെടുമ്പോള്‍ സംരക്ഷിച്ചും, പരീക്ഷണങ്ങളില്‍ അകപ്പെടുമ്പോള്‍ തുണച്ചും, ശാരീരിക അപകടങ്ങളില്‍ പെടുമ്പോള്‍ സംരക്ഷിച്ചും അവര്‍ നമ്മുക്ക് ഒപ്പമുണ്ട്. ഓരോ ആത്മാവിനും ഓരോ വ്യക്തിപരമായ കാവല്‍മാലാഖയെ ഏര്‍പ്പെടുത്തിയിട്ടുണ്ടന്ന ധാരണ സഭ പണ്ടു മുതലേ അംഗീകരിച്ചിട്ടുള്ള ഒരു വിശ്വാസസത്യമാണ്.

“ഈ ചെറിയവരില്‍ ആരേയും നിന്ദിക്കാതിരിക്കുവാന്‍ സൂക്ഷിച്ചു കൊള്ളുക. സ്വര്‍ഗ്ഗത്തില്‍ അവരുടെ ദൂതന്മാര്‍ നിന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചു കൊണ്ടിരിക്കുകയാണന്ന് ഞാന്‍ നിങ്ങളോട് പറയുന്നു” (മത്തായി 18:10) എന്ന ഭാഗം ധ്യാനിക്കാം. ”വിശുദ്ധഗ്രന്ഥത്തില്‍ സര്‍വ്വസാധാരണമായി പറയുന്ന ‘മാലാഖമാര്‍’ ശരീരമില്ലാത്ത ആത്മീയ ജീവികളുടെ സാന്നിദ്ധ്യം ഒരു വിശ്വാസ സത്യമായിട്ട്‘ കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്.

“ജനനം മുതല്‍ മരണം വരെ, മാലാഖമാരുടെ, പ്രത്യേകിച്ചും, കാവല്‍ മാലാഖയുടെ സംരക്ഷണത്തിന്റെയും മദ്ധ്യസ്ഥാപേക്ഷയുടേയും വലയത്തിനുള്ളിലാണ് മനുഷ്യര്‍ ജീവിക്കുന്നത്” (328). “ജീവനിലേക്ക് നയിക്കുവാന്‍, ഓരോ വിശ്വാസിയുടേയും സമീപത്ത്, ഇടയനായും രക്ഷകനായും ഒരു മാലാഖ നിലയുറപ്പിച്ചിട്ടുണ്ട്” (336). സഹായകരായ മാലാഖമാരെ നമുക്കായി അയച്ചതിന് സഭ ദൈവത്തിന് ഉപകാര സ്തോത്രം ചെയ്യുന്നു; പ്രത്യേകിച്ച് പ്രധാന ദൂതന്മാരായ വിശുദ്ധ മിഖായേലിന്റെയും വിശുദ്ധ ഗബ്രിയേലിന്റെയും, വിശുദ്ധ റാഫേലിന്റെയും തിരുന്നാളായ സെപ്റ്റംബര്‍ 29-നും കാവല്‍ മാലാഖമാരുടെ തിരുന്നാളായ ഇന്നും. ഇന്നത്തെ ഈ തിരുന്നാള്‍ ആദ്യമായി ആഘോഷിച്ചത്, പതിനാറാം നൂറ്റാണ്ടില്‍ സ്പെയിനില്‍ മാത്രമായിരുന്നു. 1670-ലാണ് ഇത് ആഗോളസഭയിലേക്ക് വ്യാപിപ്പിച്ചത്.

വിശുദ്ധ ബെര്‍ണാര്‍ഡ് ഇപ്രകാരമാണ് പറയുന്നത്, “നിന്റെ എല്ലാ വഴികളിലും മാലാഖമാര്‍ നിനക്ക് അകമ്പടി സേവിക്കുന്നുണ്ടെന്ന് മനസ്സിലാക്കി, ഓരോ പ്രവര്‍ത്തിയും ചെയ്യേണ്ടതു പോലെ ചെയ്യാന്‍ നീ ജാഗരൂകനായിരിക്കുക; എന്തെന്നാല്‍ ആ ദൗത്യത്തില്‍ അവര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. എവിടെ വസിച്ചാലും, ഏത് മുക്കിലും മൂലയിലും നീ അകപ്പെട്ടാലും, നിന്റെ കാവല്‍ മാലാഖയെ ആദരവോടെ ഓര്‍ക്കുക. അവന്‍ ഉണ്ടോ എന്ന് നീ സംശയിക്കുന്നുണ്ടോ? കാരണം നിനക്ക് അവനെ കാണാന്‍ പറ്റുന്നില്ലല്ലോ? കേവലം കാഴ്ചക്കും അപ്പുറത്ത് നിലനില്‍പ്പ് ഉണ്ടെന്ന യാഥാര്‍ത്ഥ്യം ഓര്‍ക്കുക”.

സഹോദരരെ, ഏറ്റവും ലാളനാപൂര്‍ണ്ണമായ സ്നേഹത്തോടെ നാം ദൈവത്തിന്റെ മാലാഖമാരെ സ്നേഹിക്കണം; കാരണം ഒരുനാള്‍ അവര്‍ നമ്മുടെ സ്വര്‍ഗ്ഗീയ കൂട്ടവകാശികള്‍ ആകുന്നവരാണ്. പിതാവ് ഇപ്പോള്‍ അയച്ചിരിക്കുന്ന ഈ ആത്മാക്കള്‍, വരും കാലം നമ്മുടെ സംരക്ഷകരും വഴികാട്ടികളും ആകാന്‍ പോകുന്നവരാണ്. ഇപ്രകാരമുള്ള അംഗരക്ഷകര്‍ ഉള്ളപ്പോള്‍, നാം എന്തിനെ ഭയക്കണം? അവരെ ആര്‍ക്കും തോല്‍പ്പിക്കാനോ, വഞ്ചിക്കാനോ സാദ്ധ്യമല്ല; എല്ലാ വഴികളിലും നമ്മെ കാത്തു രക്ഷിക്കുന്ന അവര്‍ക്ക് ഒരു വിധത്തിലും വഴിതെറ്റി പോകുകയുമില്ല. അവര്‍ വിശ്വസ്തരാണ്, അവര്‍ ബുദ്ധിശാലികളാണ്, അവര്‍ ശക്തരാണ്. അപ്പോള്‍, പിന്നെ നാം എന്തിന് പേടിച്ച് വിറക്കണം?

നാം അവരുടെ പിന്നാലെ നടന്നാല്‍ മാത്രം മതി, അവരോട് ചേര്‍ന്ന് നിന്നാല്‍ മാത്രം മതി, അപ്പോള്‍ നാം അത്യുന്നതന്റെ ആലയത്തില്‍ സുഖമായി വസിക്കും. ആകയാല്‍, അടിക്കടിയുള്ള അഗ്നിപരീക്ഷ നിന്നെ തൊടാന്‍ തുടങ്ങുംമ്പോഴും, ഹൃദയഭേദകമായ ദു:ഖം നിന്റെ മേല്‍ വീഴാന്‍ തുടങ്ങുമ്പോഴും, സഹായകനായ അവനെ പ്രാര്‍ത്ഥിച്ചുണര്‍ത്തുക! ഉച്ചത്തില്‍ വിളിച്ച് കേണപേക്ഷിക്കുക.

From infancy to death human life is surrounded by their watchful care and intercession. Beside each believer stands an angel as protector and shepherd leading him to life. Already here on earth the Christian life shares by faith in the blessed company of angels and men united in God” (CCC, n. 336).

Few aspects of Catholic piety are more comforting as the belief in an angel lovingly assigned to protect each of us from dangers real and imagined. Jesus’ words in Matthew 18:10 encourage the belief: “See that you do not despise one of these little ones, for I say to you that their angels in heaven always look upon the face of my heavenly Father.”

The guardian angels represent us before God and watch over us, aid in our prayer and present our souls to God at death. St Jerome observed “how great the dignity of the soul, since each one has from his birth an angel commissioned to guard it.”

St Thomas Aquinas teaches that our guardian angels can act upon our senses and upon our imaginations, though not upon our wills. However working on our intellect, and thus upon our will, through the senses and the imagination our guardian angel can help us discern the good and conform our will to it.

It is a healthy expression of faith in God’s enduring love for us that we encourage our children and grandchildren to invoke daily the assistance of the very guardian chosen for each of us by God. But let us also be encouraged ourselves:   


Oh Angel of God, my guardian dear, to whom God’s love commits me here. Ever this day be at my side to light and guard to rule and guide. Amen

Source : www.syromalabarperth.org.au

Leave a Reply

Your email address will not be published. Required fields are marked *