St. Teresa of Avila

ആവിലായിലെ വിശുദ്ധ തെരേസ

ഏഴു വയസു മാത്രം പ്രായമുള്ളപ്പോള്‍ യേശുവിന്റെ നാമത്തില്‍ മരണം വരിക്കുന്നതിനു വേണ്ടി വീടുവിട്ടിറങ്ങിയ വിശുദ്ധയാണ് വി. തെരേസ. ആവിലായിലെ അമ്മ ത്രേസ്യ എന്ന് ഈ വിശുദ്ധ കേരളത്തില്‍ അറിയപ്പെടുന്നു. നവീകൃത കര്‍മലീത്ത സഭയുടെ സ്ഥാപക കൂടിയാണ് അവര്‍.

സ്‌പെയിനിലെ ആവിലാ എന്ന നഗരത്തില്‍ ഒരു കുലീന കുടുംബത്തില്‍ അല്‍ഫോണ്‍സു സാഞ്ചസ് എന്നൊരാളുടെ മകളായാണ് ത്രേസ്യ ജനിച്ചത്. അമ്മ അഹൂദാ ഭക്തയായ ഒരു സ്ത്രീയായിരുന്നു. യേശുവിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച വിശുദ്ധരുടെ കഥകള്‍ അവര്‍ മകള്‍ക്കു പറഞ്ഞുകൊടുക്കുമായിരുന്നു. വീടിനോടു ചേര്‍ന്നുള്ള ഉദ്യാനത്തില്‍ ത്രേസ്യ സഹോദരനൊപ്പം ഒരു ആശ്രമത്തിന്റെ മാതൃക ഉണ്ടാക്കി. ബാല്യകാല കളികളില്‍ സന്യാസിനിയായി മാത്രമാണ് അവള്‍ വേഷമിട്ടത്. ഏഴു വയസുള്ളപ്പോള്‍ സഹോദരനെയും വിളിച്ചുകൊണ്ട് അവള്‍ വീടുവിട്ടിറങ്ങി. പക്ഷേ, വഴിയില്‍ വച്ച് ഇളയച്ഛന്‍ പിടികൂടി. താന്‍ ആഫ്രിക്കയിലേക്ക് യേശുവിനു വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ പോകുകയാണെന്നാണ് അവള്‍ പറഞ്ഞത്. ‘എനിക്ക് എത്രയും വേഗം ദൈവത്തെ കാണണം. അതിനു ഞാന്‍ ആദ്യം മരിക്കണം.’ ഇതായിരുന്നു ത്രേസ്യയുടെ വാക്കുകള്‍.

ബാല്യകാലത്ത് നിരവധി രോഗങ്ങള്‍ അവളെ അലട്ടിയിരുന്നു. യൗസേപ്പ് പിതാവിനോടുള്ള പ്രാര്‍ഥനയും നേര്‍ച്ചകളും രോഗം സൗഖ്യമാക്കി. ത്രേസ്യയ്‌ക്കു പന്ത്രണ്ടു വയസുള്ളപ്പോള്‍ അവളുടെ അമ്മ മരിച്ചു. അമ്മ യുടെ മരണം അവളുടെ വിശ്വാസത്തെ ബാധിക്കുവാന്‍ തുടങ്ങി. അയല്‍ക്കാരിയായ ഒരു സ്ത്രീയുടെ പ്രേരണയാല്‍ നിരവധി കാല്പനിക കഥകള്‍ അവള്‍ വായിച്ചു. മോടിയായി വസ്ത്രമണിയുവാനും സൗന്ദര്യം വര്‍ധിപ്പിക്കാനുമുള്ള മോഹങ്ങള്‍ അവള്‍ക്കുണ്ടായി. എന്നാല്‍ അധികം വൈകാതെ താന്‍ തെറ്റായ വഴിയിലേക്കാണ് പോകുന്നതെന്ന് അവള്‍ തിരിച്ചറിഞ്ഞു. പശ്ചാത്തപിച്ച് ദൈവത്തിലേക്ക് തിരികെവന്നു. പതിനേഴ് വയസുള്ളപ്പോള്‍ പിതാവിന്റെ ഇഷ്ടം വകവയ്‌ക്കാതെ കന്യാസ്ത്രീയാകാന്‍ തീരുമാനിച്ച് വീടുവിട്ടിറങ്ങി. കര്‍മലീത്ത സഭയില്‍ ചേര്‍ന്നു. ദൈവവിളിയോടുള്ള ത്രേസ്യയുടെ അഭിനിവേ ശം തിരിച്ചറിഞ്ഞ അല്‍ഫോണ്‍സു സാഞ്ചസ് വൈകാതെ മകളുടെ ഇഷ്ടം അനുവദിച്ചു.

വ്രതവാഗ്ദാനം നടത്തിയ ശേഷവും രോഗങ്ങള്‍ ത്രേസ്യയെ നിരന്തരം വേട്ടയാടി. വേദനകള്‍ യേശുവിനെപ്രതി അവള്‍ സഹിച്ചു. പ്രാര്‍ഥനകള്‍ ത്രേസ്യയ്‌ക്കു ശക്തിപകര്‍ന്നു. ഈ സമയത്ത് നിരവധി ദൈവദര്‍ശനങ്ങള്‍ ത്രേസ്യയ്‌ക്ക് ഉണ്ടാകുമായിരുന്നു. വി. ഫ്രാന്‍സീസ് ബോര്‍ജിയോ (ഒക്‌ടോബര്‍ 10 ലെ വിശുദ്ധന്‍) ആയിരുന്നു അവളുടെ ആത്മീയ പിതാവ്. കര്‍മലീത്ത സഭയെ നവീകരിക്കുവാനുള്ള നിര്‍ദേശം ദര്‍ശനത്തിലൂടെ ലഭിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സീസ് ബോര്‍ജിയോയുടെ ഉപദേശപ്രകാരം പല നവീകരണങ്ങളും വരുത്തി. 17 കന്യാസ്ത്രീ മഠങ്ങളും പുരോഹിതര്‍ക്കുള്ള 15 ആശ്രമവും സ്ഥാപിക്കപ്പെട്ടു. ത്രേസ്യയുടെ സന്തത സഹചാരിയായിരുന്നു വാഴ്‌ത്തപ്പെട്ട ആനി ഗാര്‍സിയ (ജൂണ്‍ ഏഴിലെ വിശുദ്ധ). അമ്മ ത്രേസ്യക്കു ആനിയോട് പ്രത്യേക താത്പര്യമുണ്ടായിരുന്നു. ത്രേസ്യയുടെ ഒരു സെക്രട്ടറിയെ പോലെയാണ് ആനി ജോലി ചെയ്തിരുന്നത്. അമ്മ ത്രേസ്യയുടെ യാത്രകളിലെല്ലാം ആനി കൂടെയുണ്ടാവും. 1582ല്‍ ആനി ഗാര്‍സിയയുടെ മടിയില്‍കിടന്ന് വി. ത്രേസ്യ മരിച്ചു. ‘തിരുസഭയുടെ ഒരു കുഞ്ഞായി മരിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു’ എന്നായിരുന്നു ത്രേസ്യയുടെ അവസാന വാക്കുകള്‍. 1622 ല്‍ പോപ് ഗ്രിഗറി പതിനഞ്ചാമന്‍ അവരെ വിശുദ്ധയായി പ്രഖ്യാപിച്ചു. 

Teresa lived in an age of exploration as well as political, social, and religious upheaval. It was the 16th century, a time of turmoil and reform. She was born before the Protestant Reformation and died almost 20 years after the closing of the Council of Trent.

The gift of God to Teresa in and through which she became holy and left her mark on the Church and the world is threefold: She was a woman; she was a contemplative; she was an active reformer.

As a woman, Teresa stood on her own two feet, even in the man’s world of her time. She was “her own woman,” entering the Carmelites despite strong opposition from her father. She is a person wrapped not so much in silence as in mystery. Beautiful, talented, outgoing, adaptable, affectionate, courageous, enthusiastic, she was totally human. Like Jesus, she was a mystery of paradoxes: wise, yet practical; intelligent, yet much in tune with her experience; a mystic, yet an energetic reformer; a holy woman, a womanly woman.

Teresa was a woman “for God,” a woman of prayer, discipline, and compassion. Her heart belonged to God. Her ongoing conversion was an arduous lifelong struggle, involving ongoing purification and suffering. She was misunderstood, misjudged, and opposed in her efforts at reform. Yet she struggled on, courageous and faithful; she struggled with her own mediocrity, her illness, her opposition. And in the midst of all this she clung to God in life and in prayer. Her writings on prayer and contemplation are drawn from her experience: powerful, practical, and graceful. She was a woman of prayer; a woman for God.

Teresa was a woman “for others.” Though a contemplative, she spent much of her time and energy seeking to reform herself and the Carmelites, to lead them back to the full observance of the primitive Rule. She founded over a half-dozen new monasteries. She traveled, wrote, fought—always to renew, to reform. In her self, in her prayer, in her life, in her efforts to reform, in all the people she touched, she was a woman for others, a woman who inspired and gave life.

Her writings, especially the Way of Perfection and The Interior Castle, have helped generations of believers.

In 1970, the Church gave her the title she had long held in the popular mind: Doctor of the Church. She and St. Catherine of Siena were the first women so honored.

Source : www.syromalabarperth.org.au

Leave a Reply

Your email address will not be published. Required fields are marked *