St. Mathew

വി. മത്തായി ശ്ലീഹാ ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ ജിവിതം യേശുവിന്റെ സുവിശേഷ പ്രഘോഷണത്തിനും പ്രേഷിത ദൗത്യത്തിനുമായി ചിലവഴിച്ചു. തിരുസഭ സെപ്റ്റംബര്‍ 21-നാണ് വിശുദ്ധന്റെ തിരുനാള്‍ കൊണ്ടാടുന്നത്. പൗരസ്ത്യ കത്തോലിക്കരും, ഓര്‍ത്തഡോക്സ് സഭക്കാരും വിശുദ്ധ മത്തായിയുടെ രക്തസാക്ഷിത്വത്തിനു ശേഷം വിജാതീയരില്‍ നിന്നും മതപരിവര്‍ത്തനം ചെയ്ത രാജകുമാരനായ വിശുദ്ധ ഫുള്‍വിയാനൂസിനൊപ്പം നവംബര്‍ 16-നാണ് വിശുദ്ധ മത്തായിയുടെ തിരുനാള്‍ ദിനമായി കൊണ്ടാടുന്നത്. വിശുദ്ധ മത്തായിയുടെ ജീവിതത്തെക്കുറിച്ച് വളരെ പരിമിതമായ വിവരങ്ങളാണ് നമുക്ക്‌ ലഭ്യമായിട്ടുള്ളതെങ്കിലും, ക്രിസ്തുവിന്റെ പ്രേഷിത ദൗത്യത്തെക്കുറിച്ച് വിശുദ്ധന്‍ എഴുതിയിട്ടുള്ളതായ…

The Exaltation of the Cross

വി. കുരിശിന്റെ പുകഴ്‌ച്ച എ‌ഡി 326 ല്‍ കോണ്‍സ്റ്റന്റെയിന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി യേശുവിനെ കുരിശില്‍ തറച്ച യഥാര്‍ത്ഥ കുരിശു കണ്ടെത്തിയെന്നാണ് ചരിത്ര സാക്ഷ്യം. എന്നാല്‍ പേര്‍ഷ്യന്‍ രാജാവായിരുന്ന കൊസ്റോവാസ് ഇത് കയ്യടക്കി. എ‌ഡി 629-ല്‍, ഹെരാലിയസ് ചക്രവര്‍ത്തി ഈ വിശുദ്ധ വസ്തു വീണ്ടെടുത്ത് ജെറുസലേമില്‍ കൊണ്ടുവന്ന് കാത്ത് സൂക്ഷിച്ചു. പിടിച്ചെടുത്ത കുരിശ് സ്വന്തം തോളില്‍ ചുമന്ന് കൊണ്ടാണ്‌ ഹെറാലിയസ് ചക്രവര്‍ത്തി കാല്‍വരിയിലേക്ക് നീങ്ങിയത്. വിലയേറിയ വസ്ത്രങ്ങള്‍ ധരിച്ച്, വിശേഷ രത്നക്കല്ലുകള്‍ പതിച്ച ആഭരണങ്ങളുമണിഞ്ഞാണ്‌ ചക്രവര്‍ത്തി കുരിശ് ചുമന്നത്. കാല്‍വരിയുടെ കവാടത്തിലെത്തിയപ്പോള്‍, ഒരതിശയകരമായ…

Commemoration of All the Faithful Departed

സകല മരിച്ചവരുടെയും ഓര്‍മ്മ “പുണ്യവാന്‍മാരുടെ ഐക്യത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” എന്ന് ഓരോ വിശ്വാസപ്രമാണത്തിലും നമ്മള്‍ ഏറ്റുചൊല്ലുമ്പോള്‍ അത് ഒരു വലിയ വിശ്വാസ സത്യത്തിലേക്കു നമ്മെ നയിക്കുന്നു. സഭ എന്നത് ജീവിച്ചിരിക്കുന്നവരുടെയും മരിച്ചു സ്വര്‍ഗ്ഗത്തിലായിരിക്കുന്നവരുമായ എല്ലാ വിശ്വാസികളുടെയും ഒരു കൂട്ടായ്മയാണ് എന്ന സത്യം. റോമന്‍ രക്തസാക്ഷിത്വ വിവരണത്തില്‍ ഇങ്ങനെ പറയുന്നു, “നമ്മില്‍ നിന്ന് വിട്ടുപിരിഞ്ഞ വിശ്വസ്തരായ ആത്മാക്കളുടെ ഓര്‍മ്മക്കായാണ് സകല മരിച്ചവരുടെയും ഓര്‍മ്മ ദിവസം ആചരിക്കുന്നത്, നമ്മുടെ അമ്മയായ തിരുസഭ എല്ലാ ബഹുമാനങ്ങളോടും കൂടി അവളില്‍ നിന്ന് വേര്‍പിരിഞ്ഞ് ഇതിനോടകം തന്നെ സ്വര്‍ഗ്ഗീയ ആനന്ദം അനുഭവിക്കുന്ന…

Feast of All Saints

സകല വിശുദ്ധരുടെയും തിരുനാള്‍ ഇന്ന് നാം സകല വിശുദ്ധരുടെയും ദിനം ആചരിക്കുകയാണ്. വിശുദ്ധീകരിക്കപ്പെട്ടവര്‍, നാമകരണം ചെയ്യപ്പെട്ടവര്‍, ദൈവത്തിനു മാത്രം അറിയാവുന്ന പ്രത്യേക നിത്യാനന്ദ ദര്‍ശനവുമായി സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവര്‍ തുടങ്ങി സകലരുടെയും ദിനം. ആദ്യ നൂറ്റാണ്ടുകളില്‍ സഭ വിശുദ്ധരെ രക്തസാക്ഷികള്‍ എന്നാ നിലയിലാണ് ആദരിച്ചു വന്നത്. പിന്നീട് മാര്‍പാപ്പാമാര്‍ നവംബര്‍ 1 സകല വിശുദ്ധരുടെയും ഓര്‍മ്മ ദിനമായി തീരുമാനിച്ചു. “നമുക്കെല്ലാവര്‍ക്കും വിശുദ്ധരാകുവാനുള്ള ദൈവീക വിളിയുണ്ട്”. സ്വര്‍ഗ്ഗത്തിലെ ഈ വിശുദ്ധ ഗണത്തില്‍ ഉള്‍പ്പെടുവാന്‍ എന്താണ് ചെയ്യേണ്ടത്‌? നാം ദൈവത്തിന്റെ കാലടികളെ പിന്തുടര്‍ന്ന്‍ അവന്റെ പ്രതിരൂപമായി മാറണം. എല്ലാകാര്യത്തിലും…

Sts. Simon and Jude

വിശുദ്ധന്‍മാരായ ശിമയോനും, യൂദായും യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്‍മാരില്‍ ഉള്‍പ്പെട്ടിരുന്ന ശിമയോ ന്റെയും യൂദാസ് തദേവൂസിന്റെയും ഓര്‍മദിവസമാണിന്ന്. ഇരുവരും ശിഷ്യന്‍മാരുടെ പട്ടികയിലെ അവസാന പേരുകാരാണെങ്കിലും വളരെ പ്രധാനപ്പെട്ടവര്‍ തന്നെ. സുവിശേഷം പ്രസംഗിക്കവേ ഒന്നിച്ച് രക്തസാക്ഷിത്വം വരിച്ചു എന്ന വിശ്വാസമുള്ളതിനാലാണ് ഇരുവ രുടെയും ഓര്‍മദിവസം ഒന്നിച്ച് ആചരിക്കുന്നത്. ചെറിയ ശിമയോന്‍ എന്നറിയപ്പെടുന്ന ശിമയോന്‍, ‘തീവ്രവാദിയായ ശിമയോന്‍’ എന്നാണ് വിളിക്കപ്പെടുന്നത്. പത്രോസ് ശ്ലീഹായുടെ പേരും ശിമയോന്‍ എന്നായതിനാല്‍ ഇരുവരെയും തിരിച്ചറിയുന്നതിനുവേണ്ടിയാവും ഈ വിശേഷങ്ങള്‍ പേരിനൊപ്പം ചേര്‍ത്തുവിളിച്ചിരുന്നത്. വി. ഗ്രന്ഥത്തില്‍ 13 ‘ശിമയോന്‍’മാരെപ്പറ്റി പരാമര്‍ശമുണ്ട്. ‘തീവ്രവാദി’യായ ശിമയോന്‍ ശ്ലീഹായെപ്പറ്റി ബൈബിളില്‍…

St. Luke

വിശുദ്ധ ലൂക്ക സുവിശേഷം എഴുതിയ നാലു പേരില്‍ ഒരാളും ‘അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍’ എന്ന വചന ഭാഗവുമെഴുതിയ വിശുദ്ധ ലൂക്കായെ കുറിച്ച് വിശുദ്ധ പൗലോസ് ശ്ലീഹാ കൊളോസ്സുകാര്‍ക്കുള്ള ലേഖനത്തില്‍ ‘ലൂക്കാ, പ്രിയങ്കരനായ വൈദ്യന്‍’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പൌരാണിക ലിഖിതങ്ങളില്‍ നിന്നും പഴയ സഭാ ചരിത്രകാരന്‍മാരില്‍ നിന്നും കുറച്ച് വിവരങ്ങള്‍ മാത്രമേ അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് നമുക്ക് അറിവായിട്ടുള്ളൂ. ഗ്രീക്ക് വംശജനായ അവിശ്വാസിയായിട്ടാണ് ലൂക്ക ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ലൂക്കായുടെ സുവിശേഷത്തില്‍ അദ്ദേഹം വിജാതീയരെ സുവിശേഷവല്‍ക്കരിക്കുതിനു കൂടുതല്‍ പ്രാമുഖ്യം കൊടുക്കുന്നതായി കാണാവുന്നതാണ്. നല്ല സമരിയാക്കാരന്റെ ഉപമ ലൂക്കായുടെ സുവിശേഷത്തില്‍…

St. Ignatius of Antioch

അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ് പഴയകാല ക്രൈസ്തവരക്തസാക്ഷികളില്‍ പ്രഥമ സ്ഥാനമാണ് മെത്രാനും രക്തസാക്ഷിയുമായ വിശുദ്ധ ഇഗ്നേഷ്യസിനുള്ളത്. ഇഗ്നേഷ്യസ് തിയൊഫൊറസ് എന്നും ഈ വിശുദ്ധന്‍ അറിയപ്പെടുന്നു. അന്തിയോക്കില്‍ നിന്നും റോമിലേക്കുള്ള ഇദ്ദേഹത്തിന്റെ അവസാന യാത്ര ഒരു കുരിശിന്റെ വഴിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഈ യാത്രയില്‍ അദ്ദേഹം എഴുതിയ കത്തുകള്‍ കുരിശിന്റെ വഴിയിലെ എഴ് പാദങ്ങളുടെ പ്രതിരൂപമായി കണക്കാക്കുന്നു. ക്രിസ്തുവിനെപ്രതി അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ സ്നേഹവും ക്രിസ്തുവിനോട്‌ കൂടിച്ചേരുവാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും തീക്ഷ്ണതയും ഈ കത്തില്‍ പ്രകടമാണ്. അപ്പോസ്തോലിക കാലഘട്ടത്തിനു ശേഷമുള്ള പുരാതന ക്രൈസ്തവ ദൈവശാസ്ത്രത്തെപ്പറ്റി നമുക്ക് വിവരങ്ങള്‍ നല്‍കുന്ന ഏഴ്…

St. Teresa of Avila

ആവിലായിലെ വിശുദ്ധ തെരേസ ഏഴു വയസു മാത്രം പ്രായമുള്ളപ്പോള്‍ യേശുവിന്റെ നാമത്തില്‍ മരണം വരിക്കുന്നതിനു വേണ്ടി വീടുവിട്ടിറങ്ങിയ വിശുദ്ധയാണ് വി. തെരേസ. ആവിലായിലെ അമ്മ ത്രേസ്യ എന്ന് ഈ വിശുദ്ധ കേരളത്തില്‍ അറിയപ്പെടുന്നു. നവീകൃത കര്‍മലീത്ത സഭയുടെ സ്ഥാപക കൂടിയാണ് അവര്‍. സ്‌പെയിനിലെ ആവിലാ എന്ന നഗരത്തില്‍ ഒരു കുലീന കുടുംബത്തില്‍ അല്‍ഫോണ്‍സു സാഞ്ചസ് എന്നൊരാളുടെ മകളായാണ് ത്രേസ്യ ജനിച്ചത്. അമ്മ അഹൂദാ ഭക്തയായ ഒരു സ്ത്രീയായിരുന്നു. യേശുവിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച വിശുദ്ധരുടെ കഥകള്‍ അവര്‍ മകള്‍ക്കു പറഞ്ഞുകൊടുക്കുമായിരുന്നു. വീടിനോടു ചേര്‍ന്നുള്ള ഉദ്യാനത്തില്‍…

St. Francis Assisi

വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി അസ്സീസിയിലെ ഉംബ്രിയാ എന്ന സ്ഥലത്ത് ബെര്‍ണാര്‍ഡോണ്‍ എന്ന ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായിട്ട് 1181-ലാണ് വിശുദ്ധ ഫ്രാന്‍സിസിന്റെ ജനനം. ഒരു ധനികന്റെ മകനായതിനാല്‍ നല്ല രീതിയില്‍ വിദ്യാഭ്യാസം ലഭിച്ചിരുന്ന ഫ്രാന്‍സിസ് തന്റെ ആദ്യകാലങ്ങളില്‍ ലോകത്തിന്റെ ഭൗതീകതയില്‍ മുഴുകി വളരെ സുഖലോലുപമായ ജീവിതമാണ് നയിച്ചിരുന്നത്. തന്റെ 20-മത്തെ വയസ്സില്‍ അസ്സീസിയന്‍സും പെറൂജിയന്‍സും തമ്മിലുണ്ടായ യുദ്ധത്തില്‍ ഇദ്ദേഹം പെറൂജിയന്‍സിനെതിരെ പോരാടുകയും തടവുകാരനായി പിടിക്കപ്പെടുകയും ചെയ്‌തു. തടവില്‍ കഴിയുമ്പോള്‍ യേശുവിന്റെ ഒരു ദര്‍ശനം ഉണ്ടാവുകയും ഇത് ഫ്രാന്‍സിസിന്റെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്‌തു. തടവില്‍ നിന്നും…

The Guardian Angels

കാവല്‍ മാലാഖമാര്‍ ഭൂമിയിലുള്ള ഒരോ മനുഷ്യനും ഒരു കാവല്‍മാലാഖയുണ്ട്. അത് അവനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയും, രക്ഷ കൈവശപ്പെടുത്തുവാന്‍ സഹായിക്കുകയും ചെയ്യുന്നു. ജനിക്കുന്ന നിമിഷം മുതല്‍ ഈ മാലാഖ തന്റെ ദൗത്യം ആരംഭിക്കുന്നു; ജനനത്തിന് തൊട്ടുമുമ്പ് വരെ, അമ്മയുടെ കാവല്‍മാലാഖയുടെ സംരക്ഷണത്തിലായിരിക്കും. ഈ സംരംക്ഷണം ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്നു; ഈ ലോകത്തിലെ പരിശീലനകാലം, അതായത് മരിക്കുന്ന നിമിഷം വരെ മാത്രമേ ഈ സംരക്ഷണം നിലനില്‍ക്കുകയുള്ളു. ശേഷം, ‘ശുദ്ധീകരണസ്ഥലം’ അല്ലെങ്കില്‍ ‘പറുദീസാ’ വരെ അത് നമ്മുടെ ആത്മാവിനോടൊത്ത് സഞ്ചരിക്കുന്നു; അങ്ങനെ സ്വര്‍ഗ്ഗരാജ്യത്തില്‍ നമ്മുടെ കൂട്ടവകാശിയായിത്തീരുന്നു. ദൈവം അയക്കുന്ന…